Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക്ഓൺ 2ന് ശങ്കർ എഹ്സാൽ ലോയ് യുടെ സംഗീതം

Shankar-Ehsaan-Loy

ബോളീവുഡ് സിനിമയിലെ മ്യൂസിക്കൽ ഹിറ്റുകളിലൊന്നാണ് റോക്ക്ഓൺ. 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങൾ ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടവയാണ്. റോക്ക്ഓൺ മാജിക്കുമായി ശങ്കർ എഹ്സാൻ ലോയ് ടീം എത്തുകയാണ്, ചിത്രത്തിന്റെ രണ്ടാ ഭാഗത്തിനും സംഗീതം നൽകുന്നത് ഇന്ത്യൻ സംഗീത ലോകത്തെ ഈ മിന്നും താരങ്ങളാണ്. റോക്ക്ഓൺ 2 സംഗീതം ചെയ്യാൻ ആരംഭിച്ചു എന്ന് ശങ്കർ എഹ്സാൻ ലോയ് തങ്ങളുടെ ഔദ്യോഗിക എഫ്ബി പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്.

ഷൂജാത്ത് സൗധാഗറാണ് റോക്ക്ഓൺ2 സംവിധാനം ചെയ്യുന്നത്. അഭിഷേക് കപൂർ പുബലി ചൗധരി തുടങ്ങിയവർ ചേർന്ന് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, ഫർഹാൻ അക്തർ, പ്രാച്ചി ദേശായി, ശ്രദ്ധ കപൂർ, പുരഭ് കോഹ് ലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എക്സെൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്തവർഷം തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.