Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടി ബട്ടിക്ക് ശങ്കർ എഹ്സാൻ ലോയ് യുടെ സംഗീതം

Shankar Ehsaan Loy

തനു വെഡ്സ് മനു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കങ്കണ റൗണത്ത് നായികയായി എത്തുന്ന ചിത്രം കട്ടി ബട്ടിക്ക് ശങ്കർ എഹ്സാൻ ലോയ് യുടെ സംഗീതം. ചിത്രത്തിന് സംഗീതം പകരുന്ന വിവരം സംഗീത സംവിധായകർ തന്നെയാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ നായകനായി എത്തുന്ന ചിത്രമാണ് കട്ടി ബട്ടി. കങ്കണയും ഇമ്രാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

കൽ ഹോ ന ഹോ, സലാമി ഇഷ്ക്, പട്ടിയാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്ന ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് കട്ടി ബട്ടി. കങ്കണയുടേയും ഇമ്രാൻ ഖാന്റേയും പ്രണയവും അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അൻഷുൽ സിനഗലും നിഖിൽ അദ്വാനിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. യു ടി വി മോഷൻ പിക്ചേഴ്സ്, ഇമെയ് എന്റർടൈൻമെൻസ് എന്നിവയുടെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.