Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ മോഹൻലാലിനൊപ്പം

lal-munthiri-vallikal-thalirkkumbol

മുന്തിരി വള്ളികൾ തളിർക്കുമ്പോള്‍ എന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രത്തിന്റെ അണിയറക്കാർ പ്രേക്ഷകർ‌ക്കായി ഒരു ‘മൈ ലൗവ്’ എന്ന പേരിൽ ഒരു മത്സരം ഒരുക്കുന്നു. ഇതിൽ വിജയിക്കുന്നവർക്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മോഹൻലാലിനൊപ്പം പങ്കെടുക്കാനുള്ള അവസരമുണ്ടാവും ഒപ്പം അദ്ദേഹത്തിൽ നിന്ന് സമ്മാനങ്ങളും വാങ്ങാം.

നിങ്ങൾ ചെയ്യേണ്ടത് ഒരു കാര്യം മാത്രമാണ് 

നിങ്ങളുടെ ഭാര്യയ്ക്കൊപ്പം ഒരു വിഡിയോ എടുക്കുക. നിങ്ങൾക്ക് അവരോടുള്ള സ്നേഹത്തെക്കുറിച്ച് പ്രസ്തുത വിഡിയോയിലൂടെ നിങ്ങൾ പറയണം. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനോടെ വേണം വിഡിയോ അവസാനിപ്പിക്കാൻ. മുപ്പതു സെക്കൻഡ് ദൈര്‍ഘ്യമേ വിഡിയോയ്ക്കു പാടുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മനോഹരമായ മൂന്നു വിഡിയോകൾ അയക്കുന്നവർക്കാണ് ലാലേട്ടനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് സമ്മാനങ്ങൾ വാങ്ങാനും സാധിക്കുക.