Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രക്ക് പിറന്നാൾ സമ്മാനമായി ശരത്തിന്റെ വിഡിയോ

Sharreth, K S Chitra

മലയാളികളുടെ വാനമ്പാടി ചിത്രക്ക് പിറന്നാൾ ആശംസകൾ നൽകികൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രശസ്ത സംഗീതസംവിധായകൻ ശരത്ത്. പിറന്നാൾ സമ്മാനം എന്ന നിലയിൽ സിന്ദൂരരേഖ എന്ന ചിത്രത്തിലെ ഗാനവും അദ്ദേഹം ചിത്രയ്ക്കായി ആലപിച്ചിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ സിന്ദൂരരേഖ എന്ന ചിത്രത്തിലെ പ്രണതോംസ്മി ഗുരുവായുപുരേശം എന്നു തുടങ്ങുന്ന ഗാനമാണ് ശരത്ത് ചിത്രയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ശരത്താണ് ഈണം പകർന്നിരിക്കുന്നത്.

ഈ ഗാനം ചിത്ര ചേച്ചിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും എന്നാല്‍ കൂടുതല്‍  സ്ഥലങ്ങളില്‍ ഉപയോഗിക്കപ്പെട്ടതോ നെറ്റില്‍ ലഭ്യമായതോ അല്ലെന്നും ശരത്ത് വ്യക്തമാക്കുന്നു. ചിത്ര ചേച്ചിക്ക് ആശംസകള്‍ നേരുന്ന അദ്ദേഹം. നിരവധി കിടിലോര്‍ കിടിലം പാട്ടുകള്‍ പാടാന്‍ ഇനിയും ചേച്ചിക്ക് കൂടുതല്‍  അവസരങ്ങള്‍  ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.