Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും ഡാൻസുമായി ഷൈനും സൗബിനും

soubin

സൗബിനും ഷൈൻ ടോം ചാക്കോയും ചേർന്ന രസകരമായ ദൃശ്യങ്ങളോടെ പോപ്കോൺ എന്ന ചിത്രത്തിലെ ഗാനമെത്തി. കാട്ടിലെ പുലി എന്ന ഗാനത്തിൽ പാട്ടും ഡാൻസുമായി ഷൈനും മണവാളനായി സൗബിനും രസിപ്പിക്കുകയാണ്. അഫ്സലും ആതിര നീലഗിരിയും ചേർന്നാലപിച്ച പാട്ടാണിത്. അനീഷ് ഉപാസനയും വിനു കൃഷ്ണനും ചേർന്നാണു പാട്ടെഴുതിയത്. അനൂബും അരുൺ ഓഫ് ട്വിൻസും ചേര്‍ന്നാണ് ഈണം. 

അനീഷ് ഉപാസന തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും. ഷിബു ദിവാകരനും ഷൈൻ ഗോപിയും ചേർന്ന് ബാൻസുരി സിനിമാ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. 

Your Rating: