Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൈൻ ടോം ചാക്കോ പറയുന്നു നോ ഫൂളാക്കിംഗ്

Viswasam_athalle_ellam

ഇതിഹാസയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നോ ഫൂളാക്കിംഗ് എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപിസുന്ദറാണ്. അഭയ ഹിരൺമയി, ഗോപിസുന്ദർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ മേക്കിങ് വിഡിയോ സോങ് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങളായിരുന്നു മെയ്ക്കിങ് വിഡിയോ ഗാനത്തിൽ.

No Foolaking Song

ഷൈൻ ടോം ചാക്കോയെ കൂടാതെ ഭഗത് മാനുവൽ, ശങ്കർ, പുതുമുഖം അർച്ചന ജയകൃഷ്ണൻ, അൻസിബ ഹസ്സൻ, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, നിയാസ് ബക്കർ, വിജയരാഘവൻ, സുനിൽ സുഗത, ബിനു അടിമാലി, ഷാൻ, ഇന്ദ്രൻസ്, സീമ ജി നായർ, പ്രദീപ് കോട്ടയം, മേരി തോമസ്, ഗീത നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയരാജ് വിജയ് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം അഭയകുമാർ, അനിൽകുര്യൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. എം.കെ.ആർ. ഫിലിം കമ്പനിയുടെ ബാനറിൽ ബെന്നി ആന്റണി, ഷജീർ, ബാബുവർഗീസ് എന്നിവർ നിർമിക്കുന്ന ചിത്രം മെയ് 29 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.