Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക് ഓൺ ടുവിൽ പാടിത്തകർത്ത് ശ്രദ്ധ കപൂർ

sradha-kapoor

ഗായികയായി പണ്ടേ ശ്രദ്ധ നേടിയ നടിയാണ് ശ്രദ്ധാ കപൂർ. ഭ്രമിപ്പിക്കുന്ന സംഗീതവുമായെത്തിയ റോക്ക് ഓൺ ടുവിൽ ശ്രദ്ധ പാടിയ പാട്ട് ഇന്ത്യയൊന്നാകെ രസിപ്പിക്കുകയാണ്. ഗായികയായി ശ്രദ്ധ തന്റെ സാന്നിധ്യം കുറേ കൂടി മധുരതരമായി നമ്മെ അറിയിക്കുന്നു ഈ ഗാനത്തിലൂടെ. തേരേ മേരേ ‌ദിൽ എന്നു തുടങ്ങുന്ന പാട്ടാണിത്. 2008ൽ പുറത്തിറങ്ങിയിരുന്ന റോക്ക് ഓൺ എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത്.

ശങ്കർ-ഇഷാൻ-ലോയ് ടീമിന്റെ സംഗീതമാണ് റോക്ക് ഓൺ2വിലുള്ളത്. ജാവേദ് അക്തറിന്‍റേതാണ് രചന. ഏക് വില്ലൻ, ഭാഗി, ഹൈദർ എന്നീ സിനിമകളിലൊക്കെ ശ്രദ്ധ പാടിയിട്ടുണ്ട്. പക്ഷേ ആ ഗാനങ്ങളുടേതിനേക്കാൾ സുന്ദരമാണ് ഷുജാദ് സൗദാഗർ സംവിധാനം ചെയ്ത റോക്ക് ഓൺ‌ ടുവിലെ പാട്ട്.

Your Rating: