Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഗീത പരിപാടി നടക്കില്ല: ശ്രേയാ ഘോഷാൽ

SHREYA-GHOSHAL ശ്രേയാ ഘോഷാൽ

വിശാഖപട്ടണത്ത് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ഗായിക ശ്രേയാ ഘോഷാൽ പിൻമാറി. മെയ് ഒന്നിന് നടക്കേണ്ടിയിരുന്ന ശ്രേയാ ഘോഷാൽ ലൈവ് ഇൻ കൺസേർട്ട് എന്ന സംഗീത സന്ധ്യ വേണ്ടെന്നു വച്ചുവെന്ന് ഫേസ്ബുക്കിലൂ‌ടെയാണ് ശ്രേയ അറിയിച്ചത്. നിബന്ധനകൾ അംഗീകരിക്കുവാൻ പരിപാടിയുടെ നടത്തിപ്പുകാരായ ശ്രീ സ്പാർഥൻസ് ഫൗണ്ടെൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ‍് തയ്യാറാകാത്തതാണ് കാരണം.

വൻ പബ്ലിസിറ്റിയാണ് പരിപാടിക്ക് നൽകിയിരുന്നത്. ഋഷികേശ് റനാഡെയ്ക്കും മുംബൈയില്‍ നിന്നുള്ള ഒരു സംഗീത സംഘത്തിനൊപ്പവുമായിരുന്നു ശ്രേയ സംഗീത പരിപാടി നടത്തുവാനിരുന്നത്. കാൻസർ‌ ബാധിച്ച് അവശ നിലയിൽ കഴിയുന്ന പതിനേഴുകാരി പെൺകുട്ടി ഹേമയുടെ ചികിത്സാ ചെലവിനായുള്ള പണം സംഘടിപ്പിക്കുവാനാണ് പരിപാടി നടത്താനിരുന്നത്.

Your Rating: