ബാലതാരം മീനാക്ഷിയ്ക്കായി കുഞ്ഞു ഗായിക ശ്രയ ജയദീപ് പാടിയ പാട്ട് വീണ്ടും. മഞ്ഞത്തെച്ചി പൂവിന്റെ ചിരി പോലുള്ള ഗാനം കോലുമിട്ടായി എന്ന ചിത്രത്തിലേതാണ്. പമ്മി പമ്മി എന്നു തുടങ്ങുന്ന ഗാനത്തിനു വരികൾ ബി.കെ ഹരിനാരായണന്റേതാണ്. ശ്രീരാജ് സഹജന്റേതാണ് സംഗീതം.
അരുൺ വിശ്വം സംവിധാനം ചെയ്ത ചിത്രമാണു കോലുമിട്ടായി. ഗൗരവ് മേനോൻ, സൈജു ഗോവിന്ദ കുറുപ്പ്, കലാഭവൻ പ്രജോദ്, ദിനേഷ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിജിത് അശോകനാണ് സിനിമ എഴുതിയത്. ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നതും അഭിജിത് ആണ്.