Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്മാന്റെ സംഗീതത്തിൽ ശ്രേയയും കാർത്തികും

imman

മൃദുവായ സുന്ദരമായ സ്വരമാണ് കാർത്തികിന്. പ്രണയ ഗാനങ്ങൾക്കിണങ്ങളുന്ന ശബ്ദം. ആ ശബ്ദത്തിലൂടെ കേട്ട ഗാനങ്ങളെപ്പോഴും പിന്നെയുമൊരുപാട് പ്രാവശ്യം നമ്മൾ കേട്ടിരുന്നിട്ടുണ്ട്. ഇപ്പോഴിതാ ശ്രേയാ ഘോഷാലിനൊപ്പം കാർത്തിക് ഒരു പ്രണയപ്പാട്ടുമായെത്തിയിരിക്കുന്നു. ഡി ഇമ്മാന്റെ സംഗീതത്തിലുള്ള ഗാനമാണിത്. അഥഗപ്പട്ടത്തു മഗജനങ്ങലെ എന്ന ചിത്രത്തിലെ യേനഡീ എന്ന ഗാനം ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

ഒരുപക്ഷേ ഈ വർഷമിറങ്ങിയ ശ്രേയാ ഘോഷാൽ ഗാനങ്ങളിൽ ഏറ്റവും സുന്ദരമായ ഗാനമായിരിക്കുമിത്. യുഗ ഭാരതിയുടേതാണ് രചന. ശിവ രാംകുമാറാണ് അഥഗപ്പട്ടത്തു മഗജനങ്ങലെ എന്ന ചിത്രത്തിന്റെ നിർമ്മാതാവ്.

Your Rating: