Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനാഷണലാകാനൊരുങ്ങി ശ്രുതി ഹാസൻ

shruthi-hassan

പാട്ടുപാടുന്ന ബോളിവുഡ് താരങ്ങളുടെ റോൾ മോഡലാണ് പ്രിയങ്ക ചോപ്ര. തുടരെ തുടരെ മൂന്ന് ഇന്റർനാഷണൽ ഹിറ്റ് ഗാനങ്ങളാണ് പ്രിയങ്ക പോപ്പ് ലോകത്തിന് സമ്മാനിച്ചത്. ഇൻ മൈ സിറ്റി എന്ന സിംഗിളിലൂടെയാണ് ഇംഗ്ലീഷ് പോപ്പ് രംഗത്ത് അരങ്ങേറ്റം കുറിച്ച പ്രിയങ്ക തുടർന്നു പിറ്റ് ബുള്ളമായി സഹകരിച്ച് എക്‌സോട്ടിക്ക്, ഐ ക്യാന്റ് മെയ്ക് യു ലവ് മി എന്നീ ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പ്രിയങ്കയുടെ ചുവട് പിടിച്ച് ശ്രുതി ഹാസൻ ഇന്റർനാഷണൽ സിംഗിൾ പുറത്തിറക്കാനൊരുങ്ങുന്നു.

ശ്രുതി ഹാസൻ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയാതാണീ കാര്യം. ഉടൻ തന്നെ ഗാനം പുറത്തിറക്കുമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ആറ് വയസ് മാത്രമുള്ളപ്പോൾ അച്ഛൻ കമൽഹാസന്റെ തേവർമകൻ എന്ന സിനിമയിൽ പാടിക്കൊണ്ടായിരുന്നു ശ്രുതിയുടെ പിന്നണിഗാന രംഗത്തേയ്ക്കുള്ള പ്രവേശനം, തുടർന്ന് ചാച്ചി 420, ഹേ റാം തുടങ്ങി നിരവധി സിനിമകളിൽ ശ്രുതി പാടിയിട്ടുണ്ട്. ഉനൈപോൽ ഒരുവൻ, ഈനാട് തുടങ്ങിയ ചിത്രങ്ങൾക്ക് ശ്രുതി സംഗീതവും പകർന്നിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയ ശ്രുതിയുടെ ഗാനം ഇളയദളപതി വിജയ്ക്കൊപ്പം ആലപിച്ച പുലിയിലെ ഗാനമാണ്‌.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.