Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതി പാടി, ഒരു മണിക്കൂറുകൊണ്ട്

Shruti Haasan

മികച്ച നായിക മാത്രമല്ല ഗായിക കൂടിയാണ് താൻ എന്ന് തെളിയിച്ചിട്ടുള്ള നടിയാണ് ശ്രുതി ഹാസൻ. ശ്രുതിയുടെ പുതിയ ഹിന്ദി ചിത്രമായ ഗബ്ബറിന് വേണ്ടിയാണ് താരം ഒരു മണിക്കൂർ കൊണ്ട് പാട്ട് പാടി റിക്കോർഡ് ചെയ്തിരിക്കുന്നത്. തമിഴ് ചിത്രത്തിന്റെ ഷൂട്ടിലായിരുന്ന ശ്രുതി പൊള്ളാച്ചിയിൽ നിന്ന് മുംബൈയിലെത്തിയാണ് പാട്ടു പാടിയത്. കുറഞ്ഞ സമയം കൊണ്ട് ഇത്ര നന്നായി പാടി റിക്കോർഡ് ചെയ്യാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സംഗീത സംവിധാകരായ സാജിദ് വാജിദ് കൂട്ടുകെട്ട് പറഞ്ഞത്.

തെലുങ്ക് സംവിധായകൻ ക്രിഷിന്റെ ബോളിവുഡിലെ അരങ്ങേറ്റമാണ് ഗബ്ബർ എന്ന ചിത്രം. ബേബിയ്ക്ക് ശേഷം അക്ഷയ് കുമാർ നായകനാവുന്ന ആക്ഷൻ ചിത്രത്തിൽ താരം പോലിസ് ഓഫിസറായാണ് എത്തുന്നത്. 2002 തമിഴിൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം രമണയുടെ ഹിന്ദി പതിപ്പാണ് ഗബ്ബർ. അക്ഷയ് കുമാറിനേയും ശ്രുതി ഹാസനേയും കൂടാതെ, പ്രകാശ് രാജ്, സോനു സുഡ്, സുമൻ തൽവാർ, ഗോവിന്ദ് നാംദേവ്, നികിതിൻ ദീർ, ഇഷിതാ വ്യാസ് തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.

ഇവരെ കൂടാതെ കരീന കപൂർ ഖാൻ, ചിത്രാംഗന സിങ്, സൽമാൻ ഖാൻ, അഭിനവ് ബാദൽ ചൗധരി തുടങ്ങയവരും അതിഥി താരമായി ചിത്രത്തിലെത്തുന്നുണ്ട്. എ ആർ മുരുഗദോസും, ഷിരാസ് അഹമദും ചേർന്ന് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് സാജിദ് വാജിദ് കൂട്ടുകെട്ടാണ്. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലി, വിയാകോം18 തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനം തീയേറ്ററിലേത്തും.