Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു

manojk-krishnan മനോജ് കൃഷ്ണൻ

പ്രശസ്ത ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ദൂരദർശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു. പാലക്കാടാണ് സ്വദേശം.

ശുദ്ധ മദ്ദളം, സോപാനം, മന്ത്രിക്കൊച്ചമ്മ, കളിവാക്ക്, തിരകൾക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്.