നല്ല നടൻ മാത്രമല്ല നല്ല ഗായകൻ കൂടിയാണ് താൻ എന്ന് നിരവധി തവണ സാക്ഷ്യപ്പെടുത്തിയ ആളാണ് പൃഥ്വിരാജ്. പക്ഷെ ഇത് ആദ്യമായി ആരാധകരുടെ അഭ്യർഥന മാനിച്ച് മുക്കത്തെ പെണ്ണേ പാടിയിരിക്കുകയാണ് പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്തീന്‍ വിജയാഘോഷ വേളയിലാണ് പൃഥ്വി ആലപിച്ചത്.
പൃഥ്വിയുടെ മുക്കത്തെ പെണ്ണിനെ ഇരുകൈയ്യും നീട്ടി ആരാധകർ സ്വീകരിച്ചു. അജ്മാനില്‍ വച്ചായിരുന്നു വിജയാഘോഷം. മൊയ്തീന്‍ മുക്കത്തെ പെണ്ണേ പാടിയപ്പോള്‍ ആരാധകരും കൂടെ പാടി . എന്ന് നിന്റെ മൊയ്തീന് പിന്നാലെ തിയറ്ററുകളിലെത്തിയ അമര്‍ അക്ബര്‍ അന്തോണിയും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ ആര്‍ എസ് വിമലും വിജയം ആഘോഷിക്കാന്‍ ദുബായില്‍ എത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.