Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷത്തിന്റെ റെക്കോർഡുമായി വീണ്ടും കീർത്തിയുടെ പാട്ട്

remo-keerthy-suresh-anirudhu

പത്തു ലക്ഷത്തിന്റെ റെക്കോർഡുമായി വീണ്ടും അനിരുദ്ധ് രവിചന്ദർ. ഒരേ ചിത്രത്തിലെ ഗാനങ്ങൾക്കാണിതെന്നതാണു ഏറ്റവും വലിയ പ്രത്യേകത. മലയാളി നടി കീർത്തി സുരേഷ് നായികയാകുന്ന ശിവകാർത്തികേയൻ ചിത്രമായ റെമോയിലെ സിരിക്കാതെ എന്ന പാട്ടിനാണ് ഈ നേട്ടം. നേരത്തെ സെഞ്ചിട്ടലേയ് എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും 10 ലക്ഷത്തിന്റെ നേട്ടത്തിലെത്തിയിരുന്നു. 

തമിഴ് സിനിമയുടെ യുവസംഗീത സംവിധാന നിരയിൽ ഏറ്റവും ശ്രദ്ധേയനായ അനിരുദ്ധിന്റെ പാട്ട് 12 ദിവസം കൊണ്ടാണ് 10 ലക്ഷം പ്രേക്ഷകരെ നേടിയെടുത്തത്. അർജുൻ കനുങ്കോയിലും ശ്രീനിധി വെങ്കിടേഷും ചേർന്നു പാടിയ പാട്ടിനു വരികൾ നൽകിയത് വിഗ്‍നേഷ് ശിവനാണ്. 

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. റെമോയുടെ ഓഡിയോ ലോഞ്ച് അടുത്ത മാസം അഞ്ചിനാണ്. പാട്ടിന്റെ ഇംഗ്ലിഷ് വേർഷനും അന്നു തന്നെയാണെത്തുന്നത്.

Your Rating: