Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനാക്ഷി സിൻഹ പാട്ടുപാടുന്നു

Sonakshi Sinha

സിനിമാകുടൂംബത്തിൽ ജനിച്ച് ദബാംഗ് എന്ന സൽമാൻ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സോനാക്ഷി സിൻഹ. മികച്ച അഭിനേത്രി, നല്ല നിർത്തകി എന്നീ പേരുകൾ സമ്പാദിച്ച സോനാക്ഷി ഗായികയാവുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടിയല്ല മലേഷ്യയിൽ ഐഐഎഫ്എ പുരസ്കാര ദാന ചടങ്ങിലാണ് സോനാക്ഷിയുടെ പാട്ട്. പുരസ്കാരദാനത്തിന്റെ മുന്നോടിയായി നടക്കുന്ന ഐഐഎഫ്എ റോക്സ് എന്ന സംഗീത പരിപാടിയിൽ സോനാക്ഷിയെ കൂടാതെ ശങ്കർ എഹ്സാൻ ലോയ്, മിഖ സിങ്, അങ്കിത് തിവാരി, കനിക കപൂർ, ജാവേദ് അലി, നൂർ സഹോദരിമാർ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

അടുത്തമാസം ഏഴിന് നടക്കുന്ന പരിപാടിയിൽ ബോളിവുഡിലെ പ്രശസ്ത താരങ്ങളെല്ലാം പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയെ ലോകം മുഴുവൻ എത്തിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ 16–ാമത്തെ പുരസ്കാരദാനമാണ് അടുത്തമാസം നടക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.