Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷൻ ഹീറോയായി പാട്ടും പാടി സോനാക്ഷി

sonakshi-sinha

സൊനാക്ഷി സിൻഹ തകർപ്പൻ ആക്ഷനുമായി എത്തുന്ന ചിത്രം അകീരയിലെ ഗാനത്തിന്റെ ടീസറെത്തി. രാജ് രാജ് കേ എന്ന ഈ ഗാനം പാടിയിരിക്കുന്നതും സൊനാക്ഷിയും കൂടിചേർന്നാണ്. വിശാലും ശേഖറും ചേർന്നാണ് പാട്ടുകൾക്ക് ഈണമിട്ടത്. ഗാനത്തിന്റെ ഫുൾ വിഡിയോ ഈ മാസം മൂന്നിന് എത്തും. തീവ്ര സ്വഭാവമുള്ള ഒരു കോളെജ് വിദ്യാർഥിനിയുടെ വേഷമാണു സൊനാക്ഷി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. 

എ ആർ മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശാന്ത കുമാറിന്റെ മൗന ഗുരു എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണിത്. കരൺ സിങ് റാത്തോറാണു സംഭാഷണമൊരുക്കുന്നത്. കൊങ്കണ സെന്‍, അനുരാഗ് കശ്യപ് എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവസരിപ്പിക്കുന്നത്. ചിത്രം വിതരണം ചെയ്യുന്നതും മുരുഗദാസാണ്. ഫോക്സ് സ്റ്റാർ സ്റ്റ്യുഡിയോസിനൊപ്പം ഇദ്ദേഹവും നിർമ്മാണത്തിൽ പങ്കാളിയാണ്. ചിത്രം അടുത്ത മാസം രണ്ടിനു തീയറ്ററിലെത്തും. 

Your Rating: