Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീര പാടിയ പാട്ട് ഇന്നെത്തും

meera-jasmine

തിരിച്ചു വരവില്‍ ഗായികയുടെ റോളിലുമെത്തിയ മീര ജാസ്മിന്റെ പാട്ട് ഇന്നു പുറത്തിറങ്ങും. ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പ്പനകള്‍ എന്ന സിനിമയിലാണ് മീര ജാസ്മിന്‍ പാടി അഭിനയിച്ചത്. ഇന്നു വൈകട്ടു ഏഴിനു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പാട്ട് പുറത്തിറങ്ങും. മനോരമ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിലൂടെ പാട്ടിന്റെ വിഡിയോ കാണം. 

എമിറേറ്റ്സിലെ യാസ് ഐന്റായിരുന്നു മീര പാടിയ പാട്ടിന്റെ ചിത്രീകരണം. വേതള ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് മീര ആലപിച്ചിരിക്കുന്നത്. തമിഴിലെ പ്രമുഖ റാപ് ഗായകനും മീരയ്ക്കൊപ്പം പാടിയിരിക്കുന്നു. റോയി പുറമിടം രചിച്ച വരികള്‍ക്കു മിഥുന്‍ ഇൌശ്വറിന്റെതാണ് സംഗീതം. ഷട്ടര്‍ ബഗ്സ് ബാനറിന്റെ കീഴില്‍ ജിജിഅഞ്ചാനി, മനു പത്മനാഭന്‍, ബിജു തോരനാല്‍,ജേക്കബ് കോയിപ്പറം, തമ്പി ആന്‍റണി, മെസ് വിന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഈ മാസം അവസാനം തീയറ്ററുകളിലെത്തും.