Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാരന്റെ പാട്ടു പാടി സൂരജ് മികച്ച ഗായകനായി

sooraj-santhosh

മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ട സൂരജ് സന്തോഷിന് വിശ്വസിക്കാനേ സാധിച്ചിട്ടില്ല. ഗപ്പിയിലെ തനിയെ എന്ന പാട്ടു പാടിയതിനാണ് സൂരജിനെ തേടി ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. സുഹൃത്ത് വിഷ്ണു വിജയന്റെ ഈണത്തിൽ പാടിയതിനാണ് അംഗീകാരമെന്നതു മറ്റൊരു സന്തോഷം. ഗപ്പിയിലെ തനിയെ എന്ന പാട്ടാണ് വിഷ്ണു പാടിയത്. വിനായക് ശശികുമാറാണു പാട്ടിനു വരികളെഴുതി‌യത്. 

ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷം എന്നു മാത്രമേ എനിക്കു പറയാനുള്ളൂ സൂരജ് പറഞ്ഞു. മസാല കോഫി എന്ന മ്യൂസിക് ബാൻഡിന്റെ ഫ്രണ്ട് സിംഗറാണ് സൂരജ്. വേദികളെ ഭാവസാന്ദ്രമായ മെലഡികൾ കൊണ്ടും ചടുലമായ പാട്ടുകൾ കൊണ്ടും അവിസ്മരണീയമാക്കാറുണ്ട് ഈ ഗായകൻ എപ്പോഴും.