Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി കണ്ട റഹ്മാന്‍ ഗാനം

Acham-Enbathu-Madamaiyada-Movie-poster അച്ചം എൻബദ് മടമൈയെടാ എന്ന ചിത്രത്തിന്റെ പോസ്റ്റർ

വലിയ താളത്തിൽ തുടങ്ങുന്ന ഈണം. സിദ് ശ്രീറാമിന്റെ ആലാപനം. ഗൗതം മേനോന്‍ ചിത്രത്തിലെ ഈ റഹ്മാൻ ഗാനം, എപ്പോഴത്തേയും നമ്മുടെ പാട്ടിഷ്ടങ്ങളിലൊന്നാണ്. യുട്യൂബിൽ പാട്ടിന്റെ ലിറിക്കൽ വിഡിയോ ഒരു കോടിയിലധികം പ്രാവശ്യമാണ് പ്രേക്ഷക ലോകം കണ്ടത്. തമിഴിലെ പാട്ടെഴുത്തുകാരി താമര കുറിച്ച പ്രണയപ്പാട്ടിന്റെ ഈണത്തിന്റെ വേഗവും ഇമ്പവും എളുപ്പത്തിലാണ് മനസിലേക്കങ്ങ് കയറിക്കൂടിയത്. തള്ളി പോഗാതെ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ മിനുട്ടുകൾകൊണ്ടാണ് നെറ്റ് ലോകത്ത് തരംഗമായത്.

gautham-menon-ar എ ആർ റഹ്മാൻ, ഗൗതം മേനോൻ

ഗൗതം മേനോൻ സിനിമയിലെ റഹ്മാന്‍ ഗാനമെന്ന കൗതുകത്തിനപ്പുറം അതിലെ ഈണം തീർത്തും വൈവിധ്യമാർന്നതായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ചടുലമായൊരു പ്രണയഗീതം. സിദ് ശ്രീറാമിന്റെ ആലാപന ശൈലി മറ്റൊരു വലിയ ഘടകമാണ്. സിദിനെ കൂടാതെ അപർണാ നാരായണനും റാപ് ഗായകൻ ദിനേഷ് കനകരത്നവും ആലപിച്ചിട്ടുണ്ട്. ചിമ്പുവും മഞ്ജിമ മോഹനും അഭിനയിക്കുന്ന ചിത്രമാണ് അച്ചം എൻബദ് മടമൈയെടാ. തനിക്കുള്ളിലെ പ്രണയമെങ്ങനെ അവളോട് പറയണമെന്ന് അവനറിയില്ല. അവനുള്ളിലെ ചിന്തകൾ പാട്ടായി മാറുകയായിരുന്നു.

ചിത്രത്തിന്റെ ഒരു മിനുട്ട് ദൈർഘ്യമുള്ള ട്രെയിലറിലൂടെയാണ് പാട്ട് ആദ്യമെത്തുന്നത്. നാലു ദിവസം കൊണ്ട് 1.5 മില്യൺ ആളുകളാണ് യുട്യൂബ് വഴി ആ ട്രെയിലർ കണ്ടത്. പാട്ടിന്റെ ലിറികല്‍ വിഡിയോ എത്തിയപ്പോഴും അതേ ആവേശത്തോടെ ആളുകൾ ഏറ്റെടുത്തത്. റഹ്മാന് സമർപ്പിച്ചുകൊണ്ട് ചിമ്പുവും ഈ പാട്ട് പാടി വിഡിയോ റിലീസ് ചെയ്തിരുന്നു. അതും ഏറെ ശ്രദ്ധ നേടി.

Your Rating: