Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിപ്പാടി അനുഷ്കയ്ക്കു പുറകേ സൽമാൻ

anushka-sharma-salman-khan

അനുകരിക്കാനാകാത്ത നൃത്തച്ചുവടുകൾ കൊണ്ട് അമ്പരപ്പിക്കുവാൻ സൽമാനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. സല്ലുവിന്റെ പുത്തൻ ചിത്രം സൽമാനിലുമുണ്ട് ഒരു തകര്‍പ്പൻ നൃത്ത രംഗം. അനുഷ്ക ശർമയ്ക്കൊപ്പമുള്ള നൃത്തം കാണാനും കേൾക്കാനും ഒരുപോലെ രസകരം.

കല്യാണത്തിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോയിൽ അനുഷ്കയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യുകയാണ് സൽമാൻ. അനുഷ്കയാണെങ്കിൽ അടുക്കുന്നതേയില്ല. കളർഫുൾ വിഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്.

വിശാൽ ദദ്‍ലാണി, ഈണമിട്ട് ഷൽമാണി ഖോൽഗഡേ, ബാദ്ഷാ എന്നിവർക്കൊപ്പം ചേർന്നാണ് ആലപിച്ചത്. ഇർഷാദ് കമിൽ ആണ് എഴുതിയത്. ഈദിനോടനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും. രൺദീപ് ഹൂഡ, അമിത് സാഥ് എന്നിവരും ചിത്രത്തിലുണ്ട്. അബ്ബാസ് അലി സഫർ ആണ് സംവിധാനം.  

Your Rating: