Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയറ്ററുകളെ ഇളക്കി മറിച്ച് സണ്ണി ലിയോൺ നൃത്തം

sunny-leone-raees

ഷാരുഖ് ഖാന്റെ റയീസ് തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആക്ഷനും കലക്കൻ ഡയലോഗുകളും ചേർന്ന ചിത്രത്തിലെ സണ്ണി ലിയോൺ ഡാൻസ് തീയറ്റർ ഇളക്കി മറിക്കുകയാണ്. സണ്ണി ലിയോണിന്റെ നൃത്തവും അവിടേക്ക് നിഗൂഢമായ മുഖ ഭാവത്തോടു കൂടി കയറി വരുന്ന ഷാരുഖും കാണികളിൽ ത്രസിപ്പാകുന്നു. ചിത്രത്തിന്റെ മൊത്തത്തിലുള്ള ഔട്ട്ലുക്ക് എന്താണെന്ന് ഈ ഗാനത്തിൽ തന്നെയുണ്ട്. ഷാരുഖ് ഖാൻ കഥാപാത്രത്തിലേക്കു പ്രേക്ഷകനെ ആകർഷിക്കും ഈ പാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്.

ലൈലാ മേ ലൈലാ എന്ന പഴയ ഗാനം റീക്രിയേറ്റ് ചെയ്താണ് റയീസിൽ കാണിക്കുന്നത്. എക്കാലവും ഹരംകൊള്ളിച്ചൊരു ബോളിവുഡ് പാട്ടാണിത്. സണ്ണി ലിയോണിന്റെ സെക്സി ലുക്കിലുള്ള ഡാൻസ് എന്ന ആകർഷണീയതയ്ക്ക് അപ്പുറം അതുകൊണ്ടു കൂടിയാണ് ഈ നൃത്തരംഗത്തിന് ഇത്രയേറെ സ്വീകാര്യത കിട്ടിയത്. കല്യാൺജി-ആനന്ദ്ജി എന്നിവർ ചേർന്ന് ഈണണിട്ട പാട്ട് രാം സമ്പത്ത് ആണു റീക്രിയേറ്റ് ചെയ്തത്. ഇന്ദീവർ കുറിച്ച വരികൾക്കൊപ്പം ജാവേദ് അക്തറും കൂടി എഴുതിയത് ചേർത്താണ് പുതിയ പാട്ട് ഉണ്ടാക്കിയത്. യുട്യൂബിൽ എത്തിയ അന്നു മുതൽ ഈ ഗാനം ട്രെൻഡിങ് ആണ്. ഒമ്പത് കോടിയോളം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്.

Your Rating: