Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു പാടി അഭിനയിക്കുന്ന ജയലളിത 

jayalalitha-songs

ജയലളിത എന്ന പേരിന്റെ കൂടെ എം ജി ആർ എന്ന പേര് ചേർത്ത് വയ്ക്കുമ്പോൾ കാണുന്നവർക്കും കേൾക്കുന്നവർക്കും കിട്ടുന്ന ഒരു സുഖമുണ്ടായിരുന്നു. പല ആരാധകരും അവർ ഒന്നിച്ചുള്ള സിനിമകളും പാട്ടുകളും കാണുന്നത് തന്നെ ആ ജോടിയോടുള്ള സ്നേഹസൂചകമായായിരുന്നു എന്നും പറയാം. എന്നാൽ എം ജി ആറുമായി മാത്രമല്ല, വരികൾ കൊണ്ടും കാഴ്ചകൾ കൊണ്ടും സംഗീതം കൊണ്ടും ഒരുകാലത്തെ തമിഴ് ആരാധകരെ പിടിച്ചുലച്ച നിരവധി പാട്ടുകൾ വേറെയുമുണ്ട്. ജയലളിത എന്ന പേര് പോലും ഒരു വികാരമായി കൊണ്ട് നടക്കുന്ന തമിഴ് ജനതയ്ക്ക് മുന്നിലൂടെ പല വേഷത്തിൽ പല ശൈലികളിൽ ജയലളിത എന്ന സ്ത്രീ നടന്നു കയറിയപ്പോൾ അവിടെ അവരുടെ ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സിനിമയിൽ നിന്നും തുടങ്ങിയ ആരാധന കര കവിഞ്ഞു രാഷ്ട്രീയത്തിന്റെ ധീരതയിൽ വരെ എത്തി നിന്നപ്പോൾ അഭിനയത്തിൽ നിന്ന് കണ്ടതിനേക്കാൾ പക്വത ജയലളിത കാട്ടി. അത് തന്നെയാകാം, "'അമ്മ" എന്ന വാക്കിന്റെ പുറത്ത് തമിഴ് മക്കൾ മരണ സന്നദ്ധത പോലും കാട്ടി അവരുടെ വികാരത്തിനൊപ്പം നിൽക്കുന്നതും.

ജയലളിത ശിവാജി ഗണേശനൊപ്പം അഭിനയിച്ച ചിത്രങ്ങളിൽ ഗാനങ്ങൾ കൊണ്ട് ഏറെ മനോഹരമായ ചിത്രം കൂടിയായിരുന്നു "മോട്ടോർ സുന്ദരം പിള്ളൈ". 

"kathirunna kangale 

kathayalantha nenjchame

aasai entha vellame

ponki perukum vellame.."

ഹൃദയം പൊങ്ങി നിറയുന്ന പ്രണയത്തിന്റെ ശീലുകൾ അവർ ആടി പാടുകയാണ്. നായകനും നായികയും കണ്ണുകളിലും ശരീരത്തിന്റെ ഓരോ തന്മാത്രയിലും ഉയിര് പൊട്ടുന്ന സ്നേഹത്തെ പരസ്പരമറിഞ്ഞു അനുഭവിക്കുന്ന മനോഹരമായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിൽ കാഴ്ചയ്ക്കായി ഉള്ളത്. 

"Maivizhi vaasal thiranthathile oru mannan nuzhainthathennai

avan varuvathinaal intha ithalgazhin mele punnagai vilainthennaa..

pozhuthathu kanavaay vizhigalile kond varikintra vayathallavo

oru thalavanai ezhaith tharugintra manathallavo..."

കണ്ണുകൾക്ക് മുന്നിൽ പ്രിയപ്പെട്ടവൻ ഒടുവിൽ എത്തുമ്പോൾ നെഞ്ചിനുള്ളിൽ സ്നേഹത്തിന്റെ പക്ഷികൾ ചിറകടിച്ചു പറക്കുന്നു... സ്വപ്നം കാണാൻ പഠിപ്പിച്ച മനസ്സ് തന്നെ പ്രിയപ്പെട്ടവനെ അരികിൽ കൊണ്ട് നിർത്തുന്നുമുണ്ടോ.... ? പ്രണയം പഠിപ്പിക്കുന്ന ഉദാത്തമായ പാഠം. അല്ലെങ്കിലും പ്രണയത്തിനെപ്പോഴും പ്രായം പതിനാറു തന്നെ. വാലിയുടെ വരികൾക്ക് പി ബി ശ്രീനിവാസൻ, പി സുശീല എന്നിവരാണ് സ്വരം പകർന്നത്. ജയലളിതയുടെയും ശിവാജി ഗണേശന്റെയും അഭിനയ മികവിന് മുന്നിൽ വരികൾ അവരിലേക്ക് ഒട്ടി നിൽക്കുന്നു...

പഴയ മലയാള -തമിഴ് സിനിമകളിലെ ഒഴിവാക്കാൻ കഴിയാത്ത ചില ഗാനരംഗങ്ങളുണ്ട്, കാബറെ, വെള്ളത്തിലുള്ള പാട്ടുസീനുകൾ. മിക്ക പാട്ടുകളും ദൃശ്യരംഗങ്ങൾ കൊണ്ടല്ല പലപ്പോഴും വരികൾകൊണ്ടും പാടിയതിന്റെ മനോഹരിത കൊണ്ടും മികച്ചു നിൽക്കുന്നവയുമാണ്. 

"ammamaa Kaatru Vandhu Aadai Thottup Paadum

ammamaa Kaatru Vandhu Aadai Thottup Paadum

poovadai Konda Maenithannil

aasai Vellam Odum

neeradum Mealaadai Nenjai Mella Moodum

kai Thaedi Kai Thaedi Kannam Konjam Vaadum"

"വെണ്ണീറ ആദൈ" എന്ന സിനിമയിൽ ജയലളിത , ശ്രീകാന്ത് എന്നിവർ അഭിനയിച്ച ഈ ഗാനം ജയലളിത എന്ന നടിയുടെ അഴകളവുകൾ കൃത്യമായി വരഞ്ഞു വച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രണയത്തിന്റെ ചാരുതയാണ് വരികൾക്കുള്ളത്. ആരെയോ കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ ഇമ്പമാർന്ന ശീലുകൾ... ഹൃദയം കാത്തിരിപ്പിലാണ്, ഏതു സമയം വന്നെത്തും എന്ന നിശ്ചയമില്ലെങ്കിൽ പോലും കൈകളും മനസ്സും തിരയലിൽ തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു...

"yaaroa Vandhu Nerae Ennai

mella Mella Konjum Sugamoa

neeril Nindru Thaenum Thandhu

alli Alli Kollum Sugamoa

thallaadi Thallaadi Sellum Pennai Thaedi

sollamal Kollamal Thullum Inbam Koadi"

അവൾ പാടിയത് എത്ര ശരിയായിരുന്നു! അയാൾ അലയുകയാണ്, എവിടെ നിന്നാണ് മനോഹരമായ പെൺ ശബ്ദം ഒഴുകിയെത്തുന്നത്? എവിടെ നിന്നാണ് കാട്ടരുവി പോലെ അവൾ പതഞ്ഞൊഴി നിറയുന്നത്? അയാളുടെ അന്വേഷണം തുടരുമ്പോഴും അവൾ ഉള്ളു കൊണ്ട് അറിഞ്ഞിരുന്നോ, അവളുടെ പാട്ടുകളിലെ അയാൾ എത്രയോ അടുത്തെത്തിയും കുറച്ചു നിമിഷങ്ങൾക്കകം നനഞ്ഞ പൂവ് പോലെ മനോഹരിയായി നിൽക്കുന്ന അവളെ കണ്ടെത്തുമെന്നും! ഒരു പെണ്ണിനെ ആദ്യമായി കാണാൻ പറ്റിയ രംഗം തന്നെ , കാട്ടരുവിയിലെ ഒഴുകുന്ന ജലത്തിനും അവളിലെ പെണ്ണിനും ഒരേ താളം, ഒരേ മോഹം.. ഒഴുകുക... തേടൽ തുടരുക... സ്‌കൂൾ പഠനകാലത്ത് തൊട്ട് അഭിനയിക്കുന്ന ഈ സിനിമയിൽ തുടങ്ങിയ അഭിനയ വഴി പിന്നീട് ജയലളിതയുടെ അമ്മയുടെ മരണത്തോളം തുടർന്ന് പോയി. പിന്നീട് എത്രയോ നീണ്ട നാളത്തെ ഒളിവു ജീവിതം. അതിനു ശേഷം കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീട് രാഷ്ട്രീയത്തിന്റെ സ്വർണവെളിച്ചത്തിലേയ്ക്ക് എം ജി ആറിനൊപ്പം നടന്നു കയറിയ ജയലളിതയെയാണ്  സിനിമാ ലോകം കണ്ടത്. 

അഭിനയം മാത്രമല്ല ജയലളിത മികച്ചൊരു ഗായിക കൂടിയായിരുന്നു എന്ന് എത്ര പേർക്കറിയാം. നിരവധി സിനിമകളിൽ തമിഴിലെ പ്രശസ്തരായ ആൺ ശബ്ദങ്ങൾക്കൊപ്പം ജയലളിത പാടി അഭിനയിച്ചിട്ടുണ്ട്. ജയലളിത സ്വയം ഒരു പാട്ടിലെ ശബ്ദമായി മാറിയ സിനിമയാണ് സൂര്യകാന്തി. മനോഹരമായ ഒരു പാട്ടിന്റെ വരികൾക്കിടയിൽ ഇംഗ്ലീഷ് വാക്കുകൾ കൊണ്ടാണ് ജയലളിത ശബ്ദം കൊണ്ട് പാട്ടിൽ കൂടി ചേർന്നിരിക്കുന്നത്. ആൺ ശബ്ദം പ്രശസ്തനായ ഗായകൻ എസ് പി ബിയും. 

"naan Endraal Athu Avalum Naanum

aval Endraal Athu Naanum Avalum

yeah, The Whole Truth ----

naan Sonnaal Athu Avalin Vetham

aval Sonnaal Athuthaan En Ennam"

പരസ്പരം ഒന്നായിരുന്ന രണ്ടു പേർ... അവൻ എന്നാൽ അവളും , അവൾ എന്നാൽ അവനും .. അവൻ പറയുന്നത് വേദവാക്യമായി കരുതുന്ന ഒരുവളും അവൾ പറയുന്നതിനെ ജീവനായി കരുതുന്ന അവനും... പ്രണയത്തിനു ഇതിലും മികച്ച എന്ത് വ്യാഖ്യാനമാണ് നൽകേണ്ടത്?

"purushanukkaruge Sarisamamaaga

amarnthida Thayanggum Panbudaiyaal

there He Goes Again

kadavulin Melaai Kanavanai Mathithu

vanangidum Piriya Anbudaiyaal"

മുക്ത ശ്രീനിവാസൻ സംവിധാനം ചെയ്ത സൂര്യകാന്തി 1973  ലാണ് പുറത്തിറങ്ങുന്നത്. ഈ സിനിമയിലെ അഭിനയത്തിന്  ആ വർഷത്തെ ഏറ്റവും മികച്ച ഫിലിം ഫെയർ പുരസ്കാരം ജയലളിതയ്‌ക്കാണ്‌ ലഭിച്ചത്. മുത്തുരാമനായിരുന്നു ജയലളിതയുടെ ഭർത്താവായി സിനിമയിൽ അഭിനയിച്ചത്. അക്കാലത്തിറങ്ങിയ സിനിമകളിൽ ഏറെ പ്രശസ്തമായ ചിത്രം കൂടിയാണത്. ഭർത്താവ് സമ്പാദിച്ച് പുലരുന്ന വീട്ടിൽ ഭാര്യയുടെ ജോലിയും സമ്പാദ്യവും ദാമ്പത്യത്തിന്റെ താളം തെറ്റിക്കുന്ന കഥയാണ് സൂര്യകാന്തി പറയുന്നത്. പാട്ടിനു അനുസരിച്ചുള്ള ചെറിയ നൃത്തചുവടുകളും ഇതിലുണ്ട്. ഭാര്യാ-ഭർത്താവിന്റെയും ദാമ്പത്യ ബന്ധത്തിന്റെ ആഴത്തിന്റെ വരികളാണ് ഈ പാട്ടിലുള്ളത്. 

തമിഴ് സിനിമകളിൽ കൂടാതെ മലയാളത്തിൽ ജീസസ് എന്നൊരു സിനിമയിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമയുടെയും ക്രിക്കറ്റിനെയും ആരാധിക കൂടിയായിരുന്നു ജയലളിത. എന്നാൽ സിനിമ അഭിനയം അത്ര താല്പര്യമായി കൊണ്ട് നടന്നിരുന്നില്ല എന്ന് പറയുമ്പോൾ അത് സത്യമെന്നു തന്നെ കരുതാം, കാരണം തമിഴകത്ത് റാണി പട്ടം കയ്യിലുള്ളപ്പോൾ തന്നെയാണ് സിനിമ വിട്ടു ജയലളിത രാഷ്ട്രീയജീവിതത്തിന്റെ കുപ്പായം അണിയുന്നതും. 

എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ജയലളിത പാടി ജയ്‌ശങ്കറിനൊപ്പം അഭിനയിച്ച ചിത്രമായിരുന്നു വൈരം. മനോഹരമായ ഒന്നിലേറെ പാട്ടുകൾ സിനിമയിലുണ്ട്, അതിൽ തന്നെ

 "Iru mankani pol ithaloram

enguthu moham

mani marivil poloru deham

paduthu ragam

kanmani raja ponkuthu ragam pathathu pothum

parvaikk yogam..."

മനോഹരമായ ഗാനരംഗങ്ങളുള്ള ഒന്ന് തന്നെയാണിത്. ദാമ്പത്യത്തിന്റെ തണുപ്പും കുളിരും ആവോളം അനുഭവിക്കുമ്പോഴും പ്രണയത്തിനെ നേർത്ത നൂലിഴകളാൽ സമ്പന്നമായിരിക്കുന്ന ഇരുവർ. അവരുടെ ബന്ധത്തിൽ എപ്പോഴുമുള്ള പ്രണയത്തിന്റെ വിശുദ്ധി. കാണാനും തൊടാനുമുള്ള ദാഹം...

"ith kathal poojayental aayathinlenke

athu kaman vendumental avanidam kanden

kadakannil daivam panimozhiyakum palabhishekam

idayanum pathumai nadayanum thedi oorvalathodam

maalai ponmaalai allai pomaalaai..."

അവനെ കാണാതിരിക്കുമ്പോഴൊക്കെ അലഞ്ഞു നടക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചില നിമിഷങ്ങൾ മാറിയിരിക്കുമ്പോൾ അവളുടെ നെഞ്ചിൽ ദൈവത്തോളം ഉയരുന്നു അവന്റെ പ്രണയം അവനെ കണ്ടെത്താൻ അവൾക്ക് മറ്റൊരാളുടെ സഹായം വേണ്ട. ദാമ്പത്യത്തിൽ പലപ്പോഴും ഇത്തരം ഒളിച്ചു കളികൾ മനോഹരമായ നിമിഷങ്ങൾ ഉണ്ടാക്കുന്നുണ്ട്... അതുകൊണ്ടു തന്നെ പ്രണയം എന്ന വാക്കിനുമപ്പുറം പരിശുദ്ധമായ സ്നേഹത്തിന്റെ ശരീര-മാനസിക സങ്കലനത്തിന്റെ പാട്ടിന്റെ ചാരുത ഈ പാട്ടിനുണ്ട്. ഒപ്പം ജയലളിതയുടെ മനോഹരമായ ആലാപനചാതുരിയും. 

മലയാളത്തിലും ഹിന്ദിയിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ജീസസ് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഹിന്ദിയിൽ ധർമ്മേന്ദ്രയോടൊപ്പം അഭിനയിച്ച "ഇസ്സത്ത്" എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

"Sar par lamba top leke ayega

Choch jaisi nak pe khujayega

Tera dulha dulha dulha

Hogi thu thu sare gaw me gaw me

Bhaish jaisi tond leke aayengi

Tak tak bahangi aankh se sharmayegi

Teri dulhan dulhan dulhan baitha royega

Bad ki chaw me chaw me "

ധര്മേന്ദ്രയോടൊപ്പം ആടി പാടിയാണ് ചിത്രത്തിൽ ജയ അഭിനയിച്ചിരിക്കുന്നത്. നാടൻ വേഷത്തിൽ തന്നെ വിവാഹം കഴിയ്ക്കാൻ പോകുന്ന പ്രിയപ്പെട്ടവൻ കുറിച്ചുള്ള വിവരണമാണ് ഇരുവരും നടത്തുന്നത്. 

"Sun o kajal wali tujhe milega bukh nanga

Ayega barati bankar har juti chor lafanga

Sun o kajal wali tujhe milega bukh nanga

Ayega barati bankar har juti chor lafanga

O sun julfo wale tera sasura hai bhikh manga "

ആശാ ഭോസ്ലെയും മുഹമ്മദ് റാഫിയും പാടിയ ഗാനം നിറയെ ദൃശ്യഭംഗി കൊണ്ടും എടുത്തു പറയേണ്ടതാണ്. പല്ലവിയുടെയും അനുപല്ലവിയുടെയും ചരണത്തിന്റെയും തുടക്കങ്ങളിലെല്ലാം പ്രിയപ്പെട്ടവളെ വിളിച്ചുണർത്തി അവളുടെ പ്രിയപ്പെട്ടവന്റെയും അവൾ ചെന്ന് കയറേണ്ട വീടിന്റെ വിശേഷണങ്ങളിലൂടെയും സ്വന്തമാക്കി അവളെ മാറ്റിയെടുക്കുന്ന നായകന് , നായികയും അതെ രീതിയിൽ തന്നെയാണ് മറുപടി നൽകുന്നത്.  

ഹിന്ദി സിനിമയിലും സിനിമയിൽ ഉണ്ടായിരുന്ന കാലത്തോളം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത ജയലളിത സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തോളം അഭിനയത്തിന്റെ പേരിൽ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടെങ്കിൽ അതിനുശേഷവും മരണം വരെ അവരുടെ ജീവിതം തിരക്കുകളിലും ആരാധകരാൽ ചുറ്റപ്പെട്ടിട്ടും തന്നെയായിരുന്നു. മരണശേഷം ജയലളിതയ്ക്ക് ചുറ്റും കൂടിയ ജനസമുദ്രം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 

Your Rating: