Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയുടെ സ്വരഭംഗിയിൽ വീണ്ടും തമിഴ് ഗീതം

remya-sethupathi

മലയാളമെന്ന പോലെ ചിത്ര തമിഴിന്റെയും പാട്ടുകാരിയാണ്. അഴകുള്ള സ്വരത്തിൽ പിറന്ന ആ പാട്ടുകളെല്ലാം തമിഴ് മനസിന്റെ ഏറ്റവും പ്രിയപ്പെട്ടവ തന്നെ. അവയിലൊന്നാകുകയാണ് സേതുപതി എന്ന ചിത്രത്തിലെ പാട്ട്. ചിത്രയ്ക്കൊപ്പം ശ്രീറാം പാർഥസാരഥിയാണ് സേതുപതിയിലെ കൊഞ്ചി പേസിട വേണ.. എന്ന ഗാനം പാടിയിരിക്കുന്നത്.

എൻഎ മുത്തുക്കുമാറിന്റെ വരികൾക്ക് നിവാസ് കെ പ്രസന്നയാണ് ഈണമിട്ടത്. തിങ്ക് മ്യൂസിക് ആണ് ഓഡിയോ പുറത്തിറക്കിയത്. വൻസൻ‌ മൂവീസിന്റെ ബാനറിൽ എസ് യു അരുൺ കുമാറാണ് സേതുപതി സംവിധാനം ചെയ്യുന്നത്. ഷാൻ സുദർശനാണ് നിർമ്മാണം. മലയാളത്തിന്റെ നടി രമ്യാ നമ്പീശനും വിജയ് സേതുപതിയും വേല രാമമൂർത്തിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.