Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈ നിറയെ പുരസ്കാരങ്ങളുമായി ടെയ്‌ലർ സ്വിഫ്റ്റ്

Taylor Swift

അമേരിക്കൻ സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ബിൽബോർഡ് മ്യൂസിക്ക് അവാർഡിന്റെ 23–ാം പതിപ്പ് സമാപിച്ചപ്പോൾ കൈ നിറയെ പുരസ്കാരങ്ങളുമായി ടെയ്‌ലർ സ്വിഫ്റ്റ്. ടോപ്പ് ആർട്ടിസ്റ്റ്, ബിൽബോർഡ് ചാർട്ട് അച്ചീവ്മെന്റ് പുരസ്കാരം, ടോപ്പ് ഫീമെയിൽ ആർട്ടിസ്റ്റ്, ടോപ്പ് ബിൽബോർഡ് 200 ആൽബം, ടോപ്പ് ബിൽബോർഡ് 200 ആർട്ടിസ്റ്റ്, ടോപ്പ് ഡിജിറ്റൽ സോങ് ആർട്ടിസ്റ്റ്, ടോപ്പ് സ്ട്രീമിങ് സോങ്, ടോപ്പ് ഹോട്ട് 100 ആർട്ടിസ്റ്റ് എന്നീ പുരസ്കാരങ്ങളടക്കം 8 ബഹുമതികളാണ് സ്വിഫ്റ്റ് സ്വന്തമാക്കിയത്. പതിനാല് നാമ നിർദ്ദേശങ്ങളിൽ നിന്നായാണ് സ്വിഫ്റ്റ് എട്ട് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

സാം സ്മിത്ത് (ടോപ്പ് മെയിൽ ആർട്ടിസ്റ്റ്, ടോപ്പ് ന്യൂ ആർട്ടിസ്റ്റ്, ടോപ്പ് റേഡിയോ സോങ് ആർട്ടിസ്റ്റ്), ഇഗ്ഗി അസേലിയ (ടോപ്പ് റാപ്പ് സോങ്, ടോപ്പ് സ്ട്രീമിങ് ആർട്ടിസ്റ്റ്, ടോപ്പ് റാപ്പ് ആർട്ടിസ്റ്റ്). ഫാരലൽ വില്യംസ് (ടോപ്പ് ആർ ആൻ ബി ആർട്ടിസ്റ്റ്, ടോപ്പ് ആർ ആന്റ് ബി ആൾബം, ടോപ്പ് ആർ ആന്റ് ബി സോങ്) എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളും. ജാസൺ അൽഡിൻ, വൺ ഡയറക്ഷൻ, ജോൺ ലെജന്റ്, മേഗൻ ട്രെയ്നർ എന്നിവർ രണ്ട് പുരസ്കാരങ്ങൾ വീതവും സ്വന്തമാക്കി.

പോപ്പ് ലോകത്തെ അതികായന്മാരുടെ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു 23–ാം ബിൽബോർഡ് പുരസ്കാര ദാനചടങ്ങ്. നീണ്ട 17 വർഷങ്ങൾക്ക് ശേഷം അമേരിക്കൻ പോപ്പ്താരം മരിയ കെറിയുടെ പ്രകടനം തന്നെയായിരുന്നു അവാർഡ് ദാന ചടങ്ങിലെ പ്രധാന ഇനം. മരിയ കെറിയെ കൂടാതെ പിറ്റ്ബുൾ, ക്രിസ് ബ്രൗൺ, കാറ്റി പെറി, ബ്രിട്ട്നി സ്പിയേഴ്സ്, ഇഗ്ഗി അസേലിയ, എഡ് ഷീറാൻ, മേഗൻ ട്രെയ്നർ, ജോൺ ലെജന്റ്, കെല്ലി ക്ലാർക്ക്സൺ, വിസ് ഖലീഫ, സാം സ്മിത്ത്, ഫിഫ്ത്ത് ഹാർമണി, ഇമാജിൻ ഡ്രാഗൺ, കാനിയെ വെസ്റ്റ്, വിസ് ഖലീഫ, നിക്കി മിനാജ്, ഡേവിഡ് ഗുട്ട തുടങ്ങിയവരും പുരസ്കാരദാന ചടങ്ങിൽ പരിപാടികൾ അവതരിപ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.