Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ: പുതിയ ഗാനത്തിന്റെ ടീസർ കാണാം

munthiri-vallikal-thalirkkumbol

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ അടുത്ത പാട്ടിന്റെ ടീസർ പുറത്തിറങ്ങി. മാരിവില്ല് മണ്ണിൽ നെയ്ത എന്നു തുടങ്ങുന്ന പാട്ടാണിത്. ഒരു മിനുട്ട് 31 സെക്കൻഡ്‍ ദൈർഘ്യമുള്ള വിഡിയോയാണു പുറത്തിറങ്ങിയത്. ഏറെ രസകരമായ രംഗങ്ങളാണു പാട്ടിലെ ദൃശ്യങ്ങളിലുള്ളത്. 

ബിജിബാൽ ഈണമിട്ടു പാടിയ പാട്ടിനു വരികൾ ഡി ബി അജിത് കുമാറിന്റേതാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹൻ‌ലാൽ ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത്. ആദ്യ രണ്ടു ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു ഗാനത്തിന്റെ ക്ലിപ് സമൂഹ മാധ്യമങ്ങളുളിലൂടെ വൈറലായിരുന്നു. സോഫിയ പോൾ ആണു വീക്കെൻഡ് ബ്ലോക്ബ്ലസ്റ്റേഴ്സിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത്. ചിത്രം ഈ മാസം 20നു റിലീസിനെത്തും. 

Your Rating: