Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകനായി ഗോവിന്ദ് പത്മസൂര്യ

Thalavara Kurippu Pusthakam by Govind Padmasoorya

നടനും അവതാരകനുമായി തിളങ്ങിയ ഗോവിന്ദ് പത്മസൂര്യ ഗായകന്റെ വേഷം കൂടി അണിഞ്ഞിരിക്കുന്നു. ഗോവിന്ദ് പത്മസൂര്യ തന്നെ നായകനായി എത്തുന്ന ചിത്രം മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമുന്നാം വാക്യത്തിലെ പ്രെമോ ഗാനമാണ് താരം പാടിയിരിക്കുന്നത്. തലവരക്കുറിപ്പു പുസ്തകം എന്ന് തുടങ്ങുന്ന പ്രെമോഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും സംഗീതം നൽകിയിരിക്കുന്നത് ബിജിബാലുമാണ്.

ഗോവിന്ദ് പത്മസൂര്യ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് 32 ാം അധ്യായം 23 ാം വാക്യം. ഫ്രെഡി എന്ന കഥാപാത്രമായി ഗോവിന്ദ് പത്മസൂര്യയും പത്രപ്രവർത്തകയായ ആൻ എന്ന കഥാപാത്രമായി മിയയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അർജുൻ പ്രഭാകറും ഗോകുൽ രാമകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് പത്മസൂര്യയേയും മിയയേയും കൂടാതെ പി ബാലചന്ദ്രൻ, അർജുൻ നന്ദകുമാർ, സുനിൽ സുഖദ, ശശി കലിംഗ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഗൗരി, രാഹുൽ കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തലവരക്കുറിപ്പു പുസ്തകം...

കുടുംബപശ്ചാത്തലത്തിൽ പറയുന്ന സസ്പെൻസ് ത്രില്ലറായായ മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സെവൻ ജി സിനിമാസിന്റെ ബാനറിൽ വിജീഷ് വെള്ളാരങ്ങര, ലക്ഷ്മി.ജി നായർ, റസാഖ് പാക്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.