Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ കൊതുക് പാട്ട്

Kothuku

കൊച്ചി നഗരത്തിലെ സ്ഥിരം സാന്നിധ്യമായ കൊതുകിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സംഗീത ആല്‍ബം. കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ കൊതുകിന്‍റെ ഇടപെടല്‍ നന്നായി അറിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് പാട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കേരളത്തിന്‍റെ മുഴുവന്‍ മനസ്സ് കീഴടക്കിയിരിക്കുകയാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള കൊതുക് പാട്ട്. കൊതുകാണ്‌ പാട്ടിലെ മുഖ്യ താരം.

എറണാകുളം സ്വദേശികളായ പ്രദീപ് ബാബു, റഫീക്ക് റഹ്മാന്‍, യാസിര്‍ അഷ്റഫ് എന്നിവരുടെ സൗഹൃദത്തിലാണ് കൊതുകിന്‍റെ പിറവി. മൂന്നുപേരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍റെ റോളും യാസിര്‍ അഷ്റഫ് നിര്‍വഹിച്ചിരിക്കുന്നു. നാദിര്‍ഷയാണ് കൊതുക് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് വടക്കന്‍ മലബാറിലെ പലഹാരങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയ മുട്ടസുര്‍ക്ക എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.