Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലേലങ്കിടി ഏലേലങ്കിടി...ടോപ് ആണ് ജോപ്പന്റെ പാട്ട്

mammooty-thoppil-joppen

ഗ്ലാമറും ഹീറോയിസവും കൊണ്ടു ജ്വലിക്കുകയാണ് തോപ്പിൽ ജോപ്പൻ. ‌ഈ തോപ്രാംകുടിക്കാരൻ അച്ചായന്റെ സംഭവബഹുലമായ ജീവിതത്തെ കുറിച്ചു പാടിയ പാട്ടും അടിപൊളിയാണ്. തോപ്പിൽ ജോപ്പന്റെ ടോപ് പാട്ട്. ഏലേലങ്കിടി ഏലേലങ്കിടി എന്നു തുടങ്ങുന്ന വിദ്യാസാഗർ ഈണമിട്ട ഈ പാട്ട് നമ്മളും ഏറ്റുപാടിപ്പോകും. ദൃശ്യങ്ങളിലും ഹാസ്യം എത്ര കണ്ടാലും മതിവരികയുമില്ല. നിഷാദ് അഹമ്മദ് കുറിച്ച വരികൾ പാടിയ നിരഞ്ജ് സുരേഷ് ആണ്. ഉച്ചത്തിൽ പാടുന്നതിന്റെ കേൾവിസുഖം 

ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം നൗഷാദ് ആലത്തൂരാണ് നിർമ്മിക്കുന്നത്. മംമ്ത മോഹൻദാസ്, ആൻഡ്രിയ ജെറമിയ, സാജു നവോദയ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.