Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്നിന്ത്യൻ സുന്ദരി തൃഷ ഗായികയുമായി

thrisha-singing

ഒരുപാടൊരുപാട് നല്ല പാട്ടുകളിൽ തൃഷയുടെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ നടിയായിട്ടല്ല യഥാര്‍ഥ ഗായികയായിട്ടു തന്നെയെത്തുകയാണ് തൃഷ. സ്വന്തം ചിത്രത്തിൽ പാടിയഭിനിയിക്കും. നായകി എന്ന ചിത്രത്തിലാണ് തൃഷയിലെ ഗായികയുടെ സാന്നിധ്യമുണ്ടാകുക. രഘു കുഞ്ചെ ഈണമിട്ട പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞു. ഗോവർധൻ റെഡ്ഡി സംവിധാനം ചെയ്തു ഗിരിധർ മമിഡിപളളിയും രാജ് കന്ദുകുരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് നായകി. അഭിനയിക്കുന്നതു പോലെ തകർപ്പൻ സ്റ്റൈലിലാണ് തൃഷ പാടിയിരിക്കുന്നത്. ഹോറർ കോമഡി ചിത്രത്തിലെ ഈ പാട്ടിന്റെ മേക്കിങ് വിഡിയോയിൽ ചിരിക്കുള്ള വക ആവശ്യംപോലെ തരുന്നുണ്ട് . ഡാൻസ് പഠിക്കുന്ന രംഗവും പാട്ടു റെക്കോർ‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമടങ്ങിയ വിഡിയോ രസകരമാണ്. സത്യം രാജേഷ്, കോവൈ സരള, ജയപ്രകാശ് റെഡ്ഡി, ബ്രഹ്മാനന്ദം,മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജഗദീഷ് ആണ് ഛായാഗ്രഹണം.

താരങ്ങൾ തന്നെ ചിത്രത്തിലേക്ക് പാട്ടു പാടുന്നത് ഒരു ട്രെൻഡാണ്. ജൂനിയർ എൻടിആര്‍, അല്ലു അർജുൻ,സ്വാതി തുടങ്ങിയവരൊക്കെ സ്വന്തം ചിത്രങ്ങളിൽ പാട്ടുകാരായിട്ടുണ്ട്. താരങ്ങൾ പാടുന്ന പാട്ടിനോടുള്ള പ്രേക്ഷകരുടെ കൗതുകം അത് ഹിറ്റാകുന്നതിനും കാരണമായിട്ടുണ്ട്. തൃഷയുടെ നായകിയിലെ ഈ പാട്ടും അങ്ങനെയാകുമോയെന്ന് കാത്തിരുന്നു കാണാം. ഈ വര്‍ഷം പകുതിയോടെ തെലുങ്കിലും തമിഴിലുമായി ചിത്രം റിലീസ് ചെയ്യും.