Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ മനംകവർന്ന ആ 10 പാട്ടുകൾ!

top-ten-video-song-2015

ഒരു വർഷം കൂടി കടന്നുപോകാറായിരിക്കുന്നു. പോയവർഷം നമുക്ക് സ‌മ്മാനിച്ചതെന്തെല്ലാമാണ്. കഴിഞ്ഞ വർ‌ഷം നമ്മളേറ്റവും കൂടുതൽ ആസ്വദിച്ച കേട്ട, കണ്ട പാട്ടുകൾ ഏതെല്ലാമാണ്. പുതിയ വർഷം നൽകാനിരിക്കുന്ന നല്ല പാട്ടുകളെ കൗതുക പൂർവം നമ്മൾ കാത്തിരിക്കുകയാണ്. ഓരോ ദിവസവും വളർച്ചയുടെ പടവുകൾ പിന്നിടുന്ന സോഷ്യൽ മീഡിയകളും സാങ്കേതിക വിദ്യയും കരുതിവച്ചിരിക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങൾ തന്നെയാകുമെന്നുറപ്പാണ്. അതിനു മുൻപ് പോയവർഷം നമ്മെ ഏറ്റവുമധികം ത്രസിപ്പിച്ച പാട്ടുകളിലേക്കൊന്ന് തിരിഞ്ഞുനോക്കണ്ടേ. അവ പങ്കുവച്ച സന്തോഷത്തെ ഒന്നുകൂടി അനുഭവിക്കണ്ടേ. തീർച്ചയായും വേണം. പോയവർഷം യുട്യുബിൽ റെക്കോര്‍ഡുകൾ ഭേചിച്ച് മുന്നേറിയ പത്ത് പാട്ടുകളും അതിന്റെ വീഡിയോയും ഇതാ.

സീ യു എഗെയ്ൻ

ഒരു ബില്യൺ ജനത കേട്ട പാട്ടാണിത്. പോയവർഷത്തെ ആദ്യത്തെ തകർപ്പൻ ഹിറ്റ്. മാർച്ച് പതിനേഴിന് റിലീസ് ചെയ്ത് ഏപ്രിൽ ആറിന് യുട്യൂബിൽ അപ്‌ലോഡ‍് ചെയ്ത വീഡിയോ കണ്ടവർ 1,260,311,738 ആളുകൾ. അമേരിക്കൻ ഗായകൻ കാമെറൂൺ ജിബ്രിൽ തോമസ് എന്ന വിസ് ഖലീഫ തയ്യാറാക്കിയ പാട്ടാണിത്. സീ യൂ എഗെയ്ൻ. അമേരിക്കൻ നടൻ ചാർലീ പുത് അഭിനിച്ചിരിക്കുന്ന പാട്ട്. പ്രശസ്ത നടൻ പോൾ വോക്കറുടെ സ്മരണയിൽ തയ്യാറാക്കിയ ഫ്യൂരിയസ്7 എന്ന ചിത്രത്തിൽ ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട്.

ഷുഗർ

അമേരിക്കൻ പോപ് റോക്ക് ബാൻഡായ മാറൂൺ 5ന്റെ അഞ്ചാമത്തെ ആൽബത്തിലെ പാട്ടാണിത്. കീബോർഡിന്റെയും ഗിത്താറിന്റെയും മനോഹരമായ കൂട്ടിച്ചേർക്കലുകളിലൂടെ കടന്നുപോകുന്ന ഈണവഴികൾ പാട്ടിനെ കേഴ്‌വിസുഖം കൂട്ടി. ജനുവരി 14ന് യുട്യബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കണ്ടത് 872,000,000 ആളുകളാണ്.

ലൗ മീ ലൈക്ക് യു ഡൂ

ഇംഗ്ലിഷ് പാട്ടുകാരി എല്ലീ ഗൂൾഡിങിന്റെ പാട്ടാണിത്. ഫിഫ്ത് ഷെയ്ഡ്സ് ഓഫ് ഗ്രേക്കുവേണ്ടി തയ്യാറാക്കിയ പാട്ട്. ഡ്രംസ് തരുന്ന പ്രസരിപ്പാണ് പാട്ടിന്റെ ഏറ്റവും വലി. പ്രത്യേകത. എല്ലിയുടെ മൃദു സ്വരത്തിലുള്ള പാട്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു. ഗ്രാമിയിലേക്കും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്കുമുള്ള നോമിനേഷഷൻ കരസ്ഥമാക്കിയിരുന്നു ഈ പാട്ട്.

ലീൻ ഓൺ

പീസ് ഈ ദി മിഷൻ എന്ന സംഗീത ആൽബത്തിലേതാണ് ഈ പാട്ട്. സോണി എന്‍റർടെയിന്‍മെന്റിന്റെ സൂപ്പർ സിംഗർ, ഡാനിഷ് ഗായകൻ മ്യൂ പാടിത്തകർത്ത പാട്ട്. അമേരിക്കൻ സംഗീത സംഘമായ മേജർ ലാസറും ഡിജെ സ്നേക്കും ചേർന്ന് നിർമിച്ച ഈ വീഡിയോയ്ക്ക് പാട്ടെഴുത്തുകാരനും മ്യൂ തന്നെ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംഗീത ഭംഗിയെ ആവോളം ഉൾക്കൊണ്ട പാട്ടുകൂടിയാണിത്. മാർച്ച് രണ്ടിന് റിലീസ് ചെയ്ത വീഡിയോ ഡിസംബറെത്തുമ്പോൾ യുട്യൂബ് വഴി കണ്ടവർ 920 മില്യൺ ആണ്.

ബാഡ് ബ്ലഡ്

ടെയ്‌ലർ സ്വിഫ്റ്റ് ഇല്ലാതെ എന്ത് റെക്കോർഡ്. സ്വിഫ്റ്റിന്റെ ബാഡ് ബ്ലഡ് എന്ന ഈ വീഡിയോ കണ്ടത് അറുപത്തിനാല് കോടിയോളം ആളുകളാണ്. തന്റെ അഞ്ചാമത്തെ സ്റ്റ്യുഡിയോ ആൽബ 1989ലെ എട്ടാമത്തെ ഈ പാട്ട് സ്വിഫ്റ്റിന് സമ്മാനിച്ചത് റെക്കോർഡുകളാണ്. 2014ലായിരുന്നു ആൽബം പുറത്തിറങ്ങിയത്. പക്ഷേ 2015ന് മാർച്ച് പതിനേഴിന് അമേരിക്കൻ റാപ് ഗായകൻ കെൻഡ്രിക് ലാമറിനൊപ്പം ചേർന്ന് മിക്സഡ് വേർഷനുമിറക്കിയിരുന്നു. ഇതും ഹിറ്റായി.

ഹേയ് മമാ

ഡേവിഡ് ഗ്യൂട്ടയുടെ ഈ പാട്ട് യുട്യൂബ് വഴി കണ്ടത് നാൽപ്പത്തിയഞ്ച് കോടി ജനങ്ങളാണ്. മെയ് പത്തൊമ്പതിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്. ആഫ്രോജാക്ക് ആയിരുന്നു വീഡിയോ നിർമിച്ചത്. ഡേഡിവ് ഗ്യൂട്ടയുടെ ഈ പാട്ടിൽ നിക്കി മിനാജ്, ബെബെ റെക്സ്ഹാ എന്നിവരും പാടിയിട്ടുണ്ട്. മാർച്ച് 16ന് റിലീസ് ചെയ്ത ഈ വീഡിയോ ഗ്യൂട്ടയുടെ ആറാമത്തെ ആൽബം ലിസണിലെ പാട്ടാണ്.

ഇലാസ്റ്റിക് ഹാർട്ട്

നാൽപ്പത്തിയഞ്ച് കോടികണ്ടുകഴിഞ്ഞ വീഡിയോ. അമേരിക്കൻ ഗായികയും പാട്ടെഴുത്തുകാരിയുമായ സിയാ കേറ്റ് ഇസോബെല്ലെ ഫേർലറുടെ പാട്ടാണിത്. 2013ൽ ഈ നാൽപതുകാരി റിലീസ് ചെയ്ത വീഡിയോ സംഗീതനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. 2014ൽ സിയ വീണ്ടും ഈ പാട്ട് തന്റെ ആറാമത്തെ ആൽബം 1000 ഫോംസ് ഓഫ് ഫിയറിനു വേണ്ടി റെക്കോർഡ് ചെയ്തു. 2013ൽ അമേരിക്കൻ ചിത്രമാണ് ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയറിനു വേണ്ടിയാണ് ഈ ട്രാക്ക് ചെയ്തത്.

വേർത് ഇറ്റ്

അ‍ഞ്ച് പെൺകുട്ടികൾ ചേർന്നൊരുക്കിയ വീഡിയോ സോങ്. ഏല്ലി ബ്രൂക്ക്, നോമാനി കോർഡെയ, ദിനാ ജെയ്ൻ, കാമിലാ കബെല്ലോ, ലോറെൻ ജാവുറെഗുയ് എന്നിവരാണ് നാൽപ്പത്തിരണ്ടു കോടി കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് പിന്നിൽ. ഫിഫ്ത് ഹാർമണിയെന്നാണ് ഇവരുടെ ബാന്ഡഡിന്റെ പേര്., സൈകോ മ്യൂസിക്കുമായി കരാറൊപ്പിട്ടതോടെയാണ് പെൺഗായക സംഘത്തിന്റെ രാശി തെളിഞ്ഞത്. പ്രശസ്തമായ ദി എക്സ് ഫാക്ടർ റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലൂടെയാണ് 2012ൽ ഫിഫ്ത് ഹാർമണി യെന്ന ബാൻഡ് രൂപീകൃതമായത്.

ഹെലോ

അഡെലിന്റെ ഹെലോ എന്ന പാട്ട് ഇപ്പോഴും ഹൃദയങ്ങൾ കവരുകയാണ്. ഒക്ടോബർ 22ന് റിലീസ് ചെയ്ത ഈ വീഡിയോ വെറും രണ്ടാഴ്ചകൊണ്ട് യുട്യൂബിൽ കോടിക്കണക്കിന് കാഴ്ചക്കാരെ നേടിയെടുത്തിരുന്നു. ഇതുവരെ 41 കോടി കണ്ടുകഴിഞ്ഞ ഈ വീഡിയോ അടുത്തവർഷത്തെ ടോപ് ഹിറ്റിൽ ഉണ്ടാകുമെന്നുറപ്പാണ്. അഡെലിന്റെ 25 എന്ന ആൽബത്തിലെ പാട്ടാണിത്.

വാച്ച് മീ

ഇരുപത്തിരണ്ടുകാരൻ നിർമിച്ച ആദ്യ വീഡിയോ ആണിത്. നാല്‍പത്തിയൊന്ന് കോടി കണ്ട ഈ വീഡിയോ ബിൽബോർഡ് ഹോട്ട് 100ലെ ആദ്യ അഞ്ചിലിടം നേടിയിരുന്നു. അമേരിക്കൻ ഹിപ് ഹോപ് ഗായകൻ റിച്ചാർഡ് ലാമർ ഹാക്കിന്റെ ആദ്യ വീഡിയോ ആണിത്. ജൂൺ 25നാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ആദ്യ ഒരാഴ്ചകൊണ്ട് 2..5 മില്യൺ കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയെടുത്ത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.