ആദ്യ ഗാനത്തിലൂടെ ദേശീയപുരസ്കാരം നേടി സംഗീതലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഗായികയാണ് ഉത്തര ഉണ്ണികൃഷ്ണൻ എന്ന പത്ത് വയസുകാരി. അച്ഛൻ പി ഉണ്ണികൃഷ്ണന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തെത്തിയ ഉത്തര ആദ്യ ഗാനത്തിലൂടെ തന്നെ ദേശീയ അവാർഡ് എന്ന അച്ഛന്റെ ചരിത്രവും ആവർത്തിച്ചു. ഉത്തര വീണ്ടും പാടുകയാണ് ഇളയദളപതി വിജയ്യ്ക്കു വേണ്ടി. രാജാറാണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന പുതിയ വിജയ് ചിത്രത്തിലാണ് ഉത്തര പാടുന്നത്. ഉത്തരയെ ദേശീയപുരസ്കാരത്തിലെത്തിച്ച ഗാനത്തിന്റെ സംഗീത സംവിധായകൻ ജിവി പ്രകാശ് തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം പകരുന്നത്.
ഉത്തര തന്റെ പുതിയ ചിത്രത്തിൽ പാടുന്ന വിവരം ജിവി പ്രകാശ് തന്നെയാണ് പുറത്തുവിട്ടത്. 2006 ൽ പുറത്തിറങ്ങിയ വെയിലിലൂടെ സംഗീതസംവിധാനത്തിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ജിവി പ്രകാശിന്റെ അമ്പതാമത്തെ ചിത്രമാണ് വിജയ് 59. വിജയ്യും ആറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിൽ നയൻതാരയായിരിക്കും നായിക എന്നാണറിയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര ശക്തമായി തിരിച്ചു വന്നത് ആറ്റ്ലി ഒരുക്കിയ ‘രാജാ റാണി‘യിലൂടെയായിരുന്നു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെങ്കിലും ശിമ്പുദേവൻ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന് ശേഷമായിരിക്കും വിജയ്59 ആരംഭിക്കുക എന്നാണ് അറിയുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.