Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചാലം എൻ മൗനവും നിൻ മൗനവും...

sayanora-rajalakshmy-music-shots

പറയാതെ പറയുന്ന ചില പ്രണയങ്ങളുണ്ട്. ഒരു നോട്ടം കൊണ്ട് മൗനത്തിലൂടെ പങ്കിടുന്നവ. മൗനത്തിനും വാചാലത്തിനുമിടയിൽ അങ്ങനെയങ്ങനെ എത്രയോ പ്രണയം പൂത്തുവിടർന്നിരിക്കുന്നു....ഈ ഗാനം അങ്ങനെയുള്ളൊരു പ്രണത്തെയാണ് നമുക്ക് ഓർമപ്പെടുത്തുന്നത്...മൗനത്തിനും വർത്തമാനങ്ങൾക്കും ഇടയിലുള്ള പ്രണയനിമിഷത്തിന്റെ ലഹരിയെ തുള്ളിത്തുടിക്കുന്നൊരു ഈണത്തിലൂടെയാണ് ജെറി അമൽദേവ് സംവദിച്ചത്. കൗതുകവും പ്രണയവും നിറയുന്ന പാട്ട്. മലയാളി വെറുതെ മൂളി നടക്കുന്ന ഈ പ്രണയഗീതമാണ് സയനോരയും രാജലക്ഷ്മിയും മ്യൂസിക് ഷോട്സിലൂടെ പാടിത്തരുന്നത്. അതും തീർത്തും വേറിട്ടൊരു ആലാപന ശൈലിയിലൂടെ....

വാചാലം എന്‍ മൗനം നിൻ മൗനവും....ഒരുപാട് അർഥതലങ്ങളുള്ള വരികൾക്ക് പ്രണയത്തിന്റെ കൊഞ്ചൽ പോലൊരു ഈണമാണ് ജെറി അമൽദേവ് പകർന്നത്. എം ഡി രാജേന്ദ്രന്റേതായിരുന്നു വരികൾ. 1985ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഈ ഗാനം അന്നുമിന്നും പ്രണയത്തിൻ ലോകത്തങ്ങനെ പാറിനടപ്പുണ്ട്. ജനലിന് ഓരം ചേർന്നിരുന്ന് ബസിലും തീവണ്ടിയിലുമൊക്കെ യാത്ര പോകുമ്പോൾ കോഫി ഹൗസില്‍ പഴയ ചങ്ങാതിയ്ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ ഓർത്തെടുക്കുന്ന നൂറു നൂറു പഴംകഥകൾക്കൊപ്പം പെട്ടെന്ന് മനസിലേക്കോടി എത്തുന്നു ഈ പാട്ടും. ലളിതമായ ഓർക്കസ്ട്രേഷനിൽ ജെറി അമൽദേവ് തീർത്ത ഈ പാട്ട് മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്ടിലേക്ക് വന്നതും ഈ നൊസ്റ്റാൾജിയ കൊണ്ടാണ്. 

രാജലക്ഷ്മിയും സയനോരയും ചേർന്നു പാടിയപ്പോഴും അതിന്റെ ലളിതഭംഗി കാതുകളിലേക്കെത്തുന്നു. കേൾക്കാം മ്യൂസിക് ഷോട്സിൽ വാചാലം എൻ മൗനവും നിൻ മൗനവും...

Your Rating: