Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരഡിയുമായി ബാബുവിന് വോട്ടുതേടി വിജയലക്ഷ്മി

Vaikom Vijayalakshmi

കെ.ബാബുവിന് വോട്ടു തേടി വൈക്കം വിജയലക്ഷ്മിയുടെ പാട്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തയാറാക്കുന്ന സംഗീത ആൽബത്തിലെ രണ്ടു പാട്ടുകളാണ് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ആലപിക്കുന്നത്.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വേദികളിൽ സ്ഥിരം സാന്നിധ്യമെങ്കിലും ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന് വൈക്കം വിജയലക്ഷ്മി ശബ്ദം നൽകുന്നത്. സമീപകാലത്ത് ഹിറ്റായ രണ്ട് ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയാണ് കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിജയലക്ഷ്മി പാടിയത്. രാഷ്ട്രീയത്തിനപ്പുറം ഉള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് ഈ തിരഞ്ഞെടുപ്പ് പാട്ടെന്ന് പാട്ടുകാരിയും പറയുന്നു.

Your Rating: