Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നായി വയലാർ–കിഷോർ സംഗീത സന്ധ്യ

vayalar-kishor

അനശ്വരകവി വയലാർ രാമവർമയുടെയും ഹിന്ദി സിനിമാ രംഗത്തെ ഗാനചക്രവർത്തി കിഷോർകുമാറിന്റെയും പാട്ടുകൾ ഒരേ വേദിയിൽ..! അവിസ്മരണീയമായ ഈ മുഹൂർത്തം സന്ധിവാത വേദനയ്ക്കുള്ള മരുന്നുകൂടിയായാലോ? ലോക സന്ധിവാത ദിനത്തിനോടനുബന്ധിച്ച് ആരോഗ്യ സംഗീത കൂട്ടായ്മയും ബോധവൽക്കരണവും മെഡിക്കൽ ക്യാംപും നടക്കും. എലൈറ്റ് ഹോട്ടലിൽ ഞായറാഴ്ച വൈകിട്ട് 5.30നു നടക്കുന്ന സംഗമം എം.പി. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

വയലാറിന്റെയും കിഷോറിന്റെയും 25 ഹിറ്റ് ഗാനങ്ങളാണു സംഗീത സന്ധ്യയിൽ. തൃശൂരിൽനിന്നും കോഴിക്കോടുനിന്നുമുള്ള സംഗീത– വാദ്യ കലാകാരന്മാർ അണിനിരക്കും. പ്രമുഖ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സന്ദേശങ്ങളും സൗജന്യ മെഡിക്കൽ പരിശോധനകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനകീയ ആരോഗ്യവേദി, തൃശൂർ ഐഎംഎ ജില്ലാ ടാസ്ക്ഫോഴ്സ്, ലയൺസ് ക്ലബ് ഓഫ് തൃശൂർ സിറ്റി, ആർത്രൈറ്റിങ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, റാഫി കിഷോർ ഫൗണ്ടേഷൻ എന്നിവരാണു സംഘാടകർ. പ്രവേശനം സൗജന്യം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.