Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതാളം സോങ് ടീസർ പുറത്തിറങ്ങി

vera-vinayaka-song-teaser
related stories

അജിത്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേതാളത്തിലെ 'വീര വിനായക' ഗാനത്തിന്റെ വി‍ഡിയോ ടീസർ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറും വിശാൽ ദഡ്‌ലാനിയുമാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ്‌ ചിത്രത്തിന്റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വിവേകയാണ്‌ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രുതിഹാസനും ഒരു ഗാനമാലപിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും തരംഗം സൃഷ്‌ടിച്ചു കഴിഞ്ഞു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പില്‍ അജിത് എത്തുന്ന ചിത്രം വന്‍ഹിറ്റാകുമെന്ന് തന്നെയാണ്‌ തമിഴകത്തിന്റെ പ്രതീക്ഷ. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ്‌ വേതാളം. ഗണേഷ് എന്ന കാര്‍ ഡ്രൈവറിന്റെ വേഷത്തിലാണ്‌ അജിത്ത് എത്തുന്നത്. തമിഴ് എന്ന പെണ്‍കുട്ടിയായി ലക്ഷ്മി മേനോന്‍ എത്തുന്നു. അജിത്തിന്റെ സഹോദരിയായാണ് ലക്ഷ്മി അഭിനയിക്കുന്നത്.

വീര വിനായക...

അപ്പുക്കുട്ടി, തമ്പി രാമയ്യ, ശ്രുതി ഹാസന്‍, സന്താനം എന്നിവരും ചിത്രത്തിലുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.