Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ... , ഇത് വേറെ ലെവലാണ്!!

vellimoonga-animation1

വെള്ളിമൂങ്ങ എന്ന ചിത്രം കണ്ട് ഏറെ ചിരിച്ചാർത്തു നമ്മൾ. അതിലെ പ്രമേയത്തിന്റെ കാലിക പ്രസക്തി പിന്നീട് കേരള രാഷ്ട്രീയത്തിൽ കാണുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും കുഞ്ഞി പിള്ളേർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നു കൂടിയാണ് വെള്ളി മൂങ്ങ. വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങയെന്ന...പാട്ട് വാക്കുകള്‍ നന്നായി വഴങ്ങിയില്ലാത്ത കുഞ്ഞു നാവുകളിൽ പോലും എപ്പോഴുമുണ്ട്. പറമ്പിലും പാടത്തും കുളക്കടവിലും ചാമ്പൽപ്പുരയിലുമൊക്കെ കുസൃതിത്തരങ്ങൾ കാണിച്ച് നടക്കുന്ന കുട്ടിപ്പട്ടാളം തന്നെയാണ് പാട്ടിലെ രംഗത്തിലുമുള്ളത്. സന്തോഷ് വർമയുടെ വരികള്‍ക്ക് ബിജിബാൽ ഈണമിട്ട്, ദയ ബിജിബാല്‍, ലോല, തമന്ന, സ്വാതി, ദേവ് എന്നീ കുട്ടികളാണ് ഈ പാട്ട് പാടിയത്. ഇപ്പോഴിതാ പാട്ടിന്റെ ആനിമേഷൻ രൂപം എത്തിയിരിക്കുന്നു. വിനോജ് കാന്‍ഡിമൂൺ ആണ് ആനിമേഷൻ വിഡിയോ തയ്യാറാക്കിയത്.

കുട്ടിത്തരങ്ങളും അണ്ണാറക്കണ്ണനും എലിക്കുട്ടനും വെള്ളിമൂങ്ങയും അതിന്റെ രാത്രിയാത്രയും ഇവരുടെയെല്ലാം വികൃതിത്തരങ്ങൾക്ക് സാക്ഷിയായ മഴനിലാവിന്റെ ചേലുള്ള പറമ്പും താളം പിടിക്കുന്ന മച്ചുകളുള്ള തറവാട് വീടുമെല്ലാം ആനിമേഷൻ രൂപത്തിലെത്തിയിട്ടുണ്ട്. മനോരമ മ്യൂസിക് ആണ് വെള്ളിമൂങ്ങയിലെ പാട്ടുകൾ പുറത്തിറക്കിയത്. ബിജു മേനോൻ, അജു വർഗീസ്, നിക്കി ഗിൽറാണി, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വെള്ളിമൂങ്ങ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.