Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണുഗോപാലിന്റെ സ്‌നേഹോപഹാരം

G Venugopal

സംഗീത പ്രേമികളുടെ മനസ്സിൽ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണ് ജി വേണുഗോപാൽ. വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിന്റെ ആലാപനശൈലിയാൽ മനോഹരമായ നിരവധി ഗാനങ്ങളാണ് മലയാളത്തിലുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെയായി വേണുഗാനം നെഞ്ചിലേറ്റിയ മലയാളികൾക്കി ഇതാ ഒരു മധുര സമ്മാനം.

'പകരം തരനാനൊന്നുമില്ലെന്റെ കയ്യിൽ' എന്ന് തുടങ്ങുന്ന ഗാനം ജി വേണുഗോപാൽ ലോക സംഗീത ദിനത്തില്‍  മലയാളിക്കൾക്കായി സമ്മാനിച്ചിരിക്കുകയാണ്‌. വേണുഗാനങ്ങൾ മനസ്സോടു ചേർത്ത എല്ലാ സുഹൃത്തുക്കൾക്കും, ആരാധകർക്കും ഹൃദയപൂർവ്വം സമർപ്പിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് രമേശ് കവിലാണ് സായ് ബാലനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

Pakaram tharaanonnumillente

കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യത്തെ കാഴ്ച്ചയിൽ എന്ന ഗാനം അദ്ദേഹം പുറത്തിറക്കിയിരുന്നു. അതിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഇപ്പോഴത്തെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗൃഹാതുരത്വത്തിന്റെ കുളിരും, പ്രണയത്തിന്റെ മൃദു ഭാവങ്ങളും,ആത്മ സാക്ഷാത്ക്കാരത്തിന്റെ സാന്ദ്ര സൗന്ദര്യവും നിറഞ്ഞ ഒരു സുഖഗീതമാണ് വേണുഗോപാൽ ആരാധകർക്കായി സമർപ്പിച്ചിരിക്കുന്നത്.

'പകരം തരാനൊന്നുമില്ലെന്റെ കൈയ്യിലീ ചെറിയൊരു ജന്മമല്ലാതെ.. അധികമാകില്ലൊന്നും നീ തന്ന സ്‌നേഹത്തിൻ മധുരമത്രക്കുമേലില്ലേ...'

പകരം തരാനൊന്നുമില്ലെന്റെ കൈയ്യിലീ ചെറിയൊരു ജന്മമല്ലാതെ.. അധികമാവില്ലൊന്നും നീ തന്ന സ്‌നേഹത്തിൻ മധുരമത്രക്കുമേലില്ലേ.. ഊം..ഊം..ഊം

ഓമനേ നിന്നെക്കുറിച്ചു നിനക്കുമ്പോൾ ഓർമകൾക്കെന്നും വസന്തം എന്റെ.. ഓർമകൾക്കെന്നും വസന്തം (ഓമനേ..) ഏതു വിഷാദവും നിർവൃതിയാക്കുന്ന.. ജീവാനുരാഗസുഗന്ധം നീയൊരു സ്‌നേഹാർദ്ര ചിത്രപതംഗം.. (പകരം..)

പരിഭവം പോലും പറഞ്ഞില്ല നീയൊന്നും പകരം ആശിച്ചുമില്ല.. ഒന്നും പകരമാശിച്ചതുമില്ല.. (പരിഭവം പോലും..) കരുതി വെച്ചെന്നുമെനിക്കുമാത്രം തരാൻ നിധി പോലെ നിർമല സ്‌നേഹം.. ആർക്കും വിലയിടാനാവാത്ത സ്‌നേഹം.. (പകരം..)