Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിരുത ... മിരുത..., കിടിലൻ മേക്കിങ് വിഡിയോ!

ജയം രവി ചിത്രത്തിൽ വിജയ് യേശുദാസും ശ്രേയാ ഘോഷാലും പാടിയ മിരുത മിരുത എന്ന പാട്ടിന്റെ മേക്കിങ് വീഡിയോ എത്തി. കിളി നാദത്തില്‍ ശ്രേയ പാടുന്ന മെലഡി പിന്നെ വിജയ് യേശുദാസിന്റെയും സംഘത്തിന്റെയും ചടുലമായ താളത്തിലേക്ക്. രണ്ടു തലത്തിലുള്ള ആലാപന ശൈലിയുടെ ഭംഗി പൂർണ്ണമായി കാണിച്ചു തരുന്ന കിടിലൻ വീഡിയോ.

കർക്കിയുടെ വരികൾക്ക് ഡി ഇമ്മാനാണ് ഈണമിട്ടത്. ജയം രവിയും ലക്ഷ്മി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുവർഷത്തിൽ ജയം രവിയുടെ ആദ്യ ചിത്രമാണിത്. തനി ഒരുവനെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഹാങ് ഓവറിൽ ജയം രവി ചിത്രം കാണെനെത്തുന്ന പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപിടി നല്ല ഗാനങ്ങളാണെന്ന് പറയുന്നു ഈ വീഡിയോ സോങ്. കാളി വെങ്കട്, ശ്രീറാം, ബേബി അനൈഖ, പിഎൻആർ മനോഹർ തുടങ്ങിയവരാണ് ചിത്രത്തിലുള്ള മറ്റ് താരങ്ങൾ. മൈക്കേൽ രായപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.