Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ വാക്കറിനുവേണ്ടി വിൻ ഡീസലിന്റെ പാട്ട്

Vin Diesel and Paul Walker Vin Diesel and Paul Walker

അന്തരിച്ച സുഹൃത്തും സഹപ്രവർത്തകനുമായ പോൾ വാക്കറിന് വേണ്ടി പാട്ടുപാടിയിരിക്കുകയാണ് വിൻ ഡീസൽ. സ്വീഡിഷ് ഗായിക ലൗ ലോയുടെ ഹാബിറ്റ്(സ്റ്റേ ഹൈ) എന്ന ഗാനമാണ് വിൻ ഡീസൽ പോൾ വാക്കറിന് വേണ്ടി പാടിയിരിക്കുന്നത്. ഡീസൽ തന്നെയാണ് താൻ ഗാനം ആലപിക്കുന്ന വിഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. കരോക്കെ ഗാനം ആലപിക്കുന്ന ഡീസലിന്റെ പിന്നിലെ സ്ക്രീനിൽ പോൾ വാക്കറിന്റെ വിഡിയോ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ലെ അണിയറ പ്രവർത്തകർ പോൾവാക്കറിന് വേണ്ടി സി യു എഗൈൻ എന്ന ഗാനം പുറത്തിറക്കിയിരുന്നു. റാപ്പർ വിസ് ഖലീഫയും ചാർളിയും ചേർന്ന് പാടിയ സി യു എഗൈൻ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനമാണ്. പുറത്തിറങ്ങിയ ആദ്യ മാസത്തിൽതന്നെ 193000 കോപ്പിയുടെ വിൽപ്പനയും 3.68 വിഡിയോ സ്ട്രീമിങ്ങുമാണ് സി യു എഗൈൻ നേടിയത്.

ബിൽബോർഡ് ഹോട്ട്100 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നോർവേ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ ഹിറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്. ഗാനത്തിന്റെ വിഡിയോ ഇതുവരെ 30 കോടി ആളുകളാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

ഫ്യൂരിയസ് 7 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മരണമടഞ്ഞ പോൾ വാക്കറെ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ചിത്രത്തിനായി പുനഃസൃഷ്ടിച്ചിരുന്നു. വീറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് വാക്കറിന് കൃത്രിമമായി ഡിജിറ്റൽ പുനർജന്മം നൽകിയത്. പോൾ വാക്കറുടെ സഹോദരന്മാരായ കാലബിനേയും കോഡിയേയും ഉപയോഗിച്ച് ചിത്രീകരിച്ചതിന് ശേഷം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോൾ വാൾക്കറുടെ രൂപത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

Vin Diesel and Paul Walker in Fast and Furious Vin Diesel and Paul Walker in Fast and Furious

മരിച്ചിട്ടും ജീവനോടെ തങ്ങളുടെ മുന്നിൽ അവതരിച്ച വാക്കറെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹോളീവുഡിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രവും 2015 ൽ ലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രവുമാണ് ഫ്യൂരിയസ് 7.