Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമാന് വേണ്ടി പാടി വിശാൽ ദഡ്‌ലാനി

Vishal Dadlani and Imman

അനിരുദ്ധ് സംഗീതം നിർവ്വഹിച്ച വണക്കെ ചെന്നൈ എന്ന ചിത്രത്തിൽ പാടി തമിഴ്് സിനിമയിൽ അരങ്ങേറ്റം കുറിച്ച ബോളീവുഡ് ഗായകനാണ് വിശാൽ ദഡ്‌ലാനി. കുറച്ച് പാട്ടുകളേ വിശാൽ ദഡ്‌ലാനി തമിഴിൽ പാടിയിട്ടുള്ളുവെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. ചെന്നൈ, കത്തി, തല56, റോമിയോ ജൂലിയറ്റ് എന്നീ ചിത്രങ്ങൾക്കുവേണ്ടി പാടിയിട്ടുള്ള വിശാൽ, ഡി ഇമാനുമായി ചേർന്നാണ് വീണ്ടും തമിഴിലേയ്‌ക്കെത്തുന്നത്. റോമിയോ ജൂലിയറ്റിലെ സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം ഇമാനും ദഡ്‌ലാനിയും ഒന്നിക്കുന്ന വിവരം ചിത്രത്തിന്റെ സംഗീതസംവിധായകൻ ഇമാൻ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. 

നായ്ക്കൾ ജാഗ്രതൈ എന്ന ചിത്രത്തിന്റെ സംവിധായകൻ ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇവരുവരും ഒന്നിച്ചതെന്നും ഇമാൻ എഫ്ബി പോസ്റ്റിലൂടെ പറയുന്നു. ജയം രവി നായകനാവുന്ന പേരിടാത്ത ചിത്രത്തിൽ ലക്ഷ്മി മേനോനാണ് നായിക. മദർ കാർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഗ്ലോബൽ ഇന്റോടൈൻമെന്റിസിന്റെ ബാനറൽ മൈക്കിൾ രായപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ജങ്കാർ ബീറ്റ്‌സ്, ദസ്, ബ്ലഫ്മാസ്റ്റർ, ഓം ശാന്തി ഓം, ദോസ്താന, സ്റ്റുഡന്റ് ഓഫ് ദ ഇയർ, റാ വൺ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീതസംവിധായകനാണ് വിശാൽ.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.