Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനരചന വരന്‍ ; സംഗീതം കൂട്ടുകാര്‍

സ്വന്തം വിവാഹത്തിന്റെ വിഡിയോ ആല്‍ബം നിര്‍മ്മിക്കാന്‍ വരന്‍ തന്നെ ഗാനരചന നടത്തിയാലോ? അത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുകയാണ്‌. സാധാരണ പുറത്തിറങ്ങുന്ന ആല്‍ബങ്ങളെ വെല്ലുന്ന തരത്തിലുള്ള വിവാഹ വിഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ്‌ ഒരു സംഘം ചെറുപ്പക്കാര്‍. വിവാഹ ആല്‍ബത്തിന്‌ ഗാനരചന നടത്തിയത് വരന്‍ തന്നെയായ അഭയ് ആണ്‌. സംഗീതവും ഗാനാലാപനവുമെല്ലാം നടത്തിയിരിക്കുന്നത് അഭയ്-യുടെ സുഹൃത്തുക്കളും. ആല്‍ബത്തില്‍ വരനും വധുവും തകര്‍ത്തഭിനയിക്കുക കൂടി ചെയ്‌തതോടെ സംഭവം ജോറായി.