Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദേവന്റെ ജീവിതത്തെ കുറിച്ചു പാടി 'യാഗം'

yagam-music-album

യേശുദേവന്റെ ത്യാഗപൂർണമായ ജീവിതത്തെ കുറിച്ചു പാടുകയാണ് യാഗം എന്ന സംഗീത ആൽബം. മനുഷ്യ രാശിയുടെ നന്മയ്ക്കു വേണ്ടി അവരുടെ പാപങ്ങൾ വേണ്ടി കുരിശിലേറിയ യേശുദേവന്റെ ജീവിതമാണു സംഗീത ആൽബത്തിലുള്ളത്. അദ്ദേഹത്തിനോടുള്ള സമർപ്പണ് ഓരോ ഗാനങ്ങളും. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, പാലക്കാട്‌ ശ്രീരാം, ശ്രീനിവാസ്, എന്നിവരടങ്ങുന്ന പാട്ടുകാരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

അമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈനുവാണു സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. പൂവച്ചൽ ഖാദർ , സന്തോഷ്‌ വർമ്മ , റവ. ഡി ജെ അജിത്‌ കുമാർ,രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണു ആൽബത്തിലെ ഗാനങ്ങൾക്കു വരികൾ കുറിച്ചത്. അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ , ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ എന്നിവരാണു മറ്റു ഗായകർ. 

ഈസ്റ്ററിനാണ് യാഗം ആൽബം പുറത്തിറങ്ങുന്നത്.