Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയക്ക് പിറന്നാൾ സമ്മാനമായി യേ ലൗ ടീം

Yelove - Shreya Ghoshal

പ്രിയ ഗായിക ശ്രേയ ഘോഷാലിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് യേ ലൗ ടീം. നേരത്തെ യേ ലൗ മ്യൂസിക്ക് പുറത്തിറക്കിയ മൂവന്തിചായും നേരം എന്ന ഗാനത്തിന്റെ അൺപ്ലെഗ്ഗ്ഡ് പതിപ്പ് പുറത്തിറക്കിയാണ് ഇവർ ശ്രേയ ഘോഷാലിന് പിറന്നാൾ സമ്മാനം നൽകിയിരിക്കുന്നത്. ശ്രേയ ഘോഷാൽ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ഈണം പകർന്നിരിക്കുന്നും അജിത്ത് മാത്യുവാണ്. ഗാനം മിക്സ് ചെയ്തിരിക്കുന്നത് ഹരിശങ്കർ വിയും ക്യാമറ ബിലു ടോം മാത്യുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലെ ഗായകനായ സിദ്ധാർഥ് മേനോൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന പാട്ടായിരുന്നു യേലൗ. സിദ്ധാർഥ് മേനോനും ശേയാ ഘോഷാലും ചേർന്ന് മനോഹരമായി പാടിയ മെലഡിയുടെ സോളോ പതിപ്പാണ് യേലൗ അൺപ്ലെഗ്ഡ്. ശ്രേയ ഘോഷാലിന്റെ മനോഹര ശബ്ദവും മെലഡിയുടെ ഈണവും ഗാനത്തെ ഹൃദ്യമാക്കിയിരിക്കുന്നു.

Yelove - Shreya Ghoshal

രണ്ട് ആത്മാർഥ സുഹൃത്തുകൾ അവർക്കിടയിലെ പ്രണയം തിരിച്ചറിയുന്നതാണ് ഗാനമാണ് മൂവന്തി ചായും നേരം. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ ഗാനം ഇതുവരെ 14 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ബിലു ടോം മാത്യുവും റോണി മാനുവൽ ജോസഫും ചേർന്നാണ് ആൽബം സംവിധാനം ചെയ്യ്തിരിക്കുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് ഷൈൻ മാത്യുവാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer