സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട് പ്രഭുവും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാസിന് യൂവാൻ ശങ്കർ രാജയുടെ സംഗീതം. യുവാനെ മാറ്റി പകരം തമാനിനെ സംഗീത സംവിധായകനാക്കി എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും യുവാൻ തന്നെയാണ് മാസിന് സംഗീതം പകരുന്നത് എന്നാണ് വെങ്കട് പ്രഭു തന്റെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജയെ മാറ്റി എന്ന വാർത്ത എങ്ങനെ പുറത്തുവന്നു എന്ന് അറിയില്ലെന്നും യുവാനെ മാറ്റാൻ ഒരുദ്ദേശവുമില്ലെന്നും സംവിധാകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ചിത്രത്തിന് വേണ്ടി കിങ് ഓഫ് പോപ്പ് മൈക്കിൾ ജാക്സണിന്റെ പാട്ടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു പാട്ട് തയ്യാറാക്കുന്നു എന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കിങ് ഓഫ് പോപ്പ് മൈക്കിൾ ജാക്സണ് ആദരവ് എന്ന രീതിയിലാണ് ഗാനം തയ്യാറാക്കുന്നത്. ജാക്സണിന്റെ ഹിറ്റ് പാട്ടായ ത്രില്ലറിലെ വരികളും ഗാനത്തിലുപയോഗിക്കുന്നുണ്ടെന്നാണ് നേരത്തെ സൂര്യ ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുത്തിൽ പറഞ്ഞിരുന്നത്. വിക്രാന്ത് പ്രഭുവും താനും യുവാനും എംജെ ആരാധകരാണ്, മൂന്ന് ആരാധകർ ഒരുമിച്ചു ചേരുമ്പോൾ മികച്ച ഗാനം പുറത്തിറങ്ങും എന്നാണ് കരുതുന്നെന്നും സൂര്യ പറഞ്ഞിരുന്നു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് മാസ്. വിക്രാന്തിന്റെ തന്നെ കഥയ്ക്ക് മദർ കാർക്കിയും വിക്രാന്ത് പ്രഭുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൂപ്പർനാച്വറൽ ത്രില്ലറായ ചിത്രത്തിൽ സൂര്യയെ കൂടാതെ നയൻതാര, ആമി ജാക്സൺ, പ്രേംജി അമരൻ, ആർ പാർത്ഥിപൻ, ജയറാം, സമുദ്രക്കനി, മധുസൂദനൻ, ശ്രീമാൻ, ഡാനിയൽ ആനി പോപ്പ്, സഞ്ജയ് ഭാരതി, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, 2ഡി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ആർ ജ്ഞാനവേൽ രാജയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer