Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാൻഡിന് നന്ദി പറഞ്ഞ് സെയ്ൻ മാലിക്ക്

Zayn Malik സെയ്ൻ മാലിക്ക്

വൺ ഡയറക്ഷന് നന്ദി പറഞ്ഞിരിക്കുകയാണ് സെയ്ൻ മാലിക്ക്. ഏഷ്യൻ അവാർഡിലെ ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റിനുള്ള പുരസ്കാരം സ്വീകരിക്കുമ്പോഴാണ് താരം തന്റെ മുൻബാൻഡായ വൺ ഡയറക്ഷന് നന്ദി പറഞ്ഞത്. ബാൻഡിലെ നാല് അംഗങ്ങൾ തന്റെ പ്രിയ സുഹൃത്തുക്കളാണെന്നാണ്, തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം വൺ ഡയറക്ഷനാണ്, തനിക്ക് ഒരിക്കലും സ്വപ്നം കാണാനാവാത്തത്ര ഉയരത്തിൽ വൺ ഡയറക്ഷൻ എത്തിച്ചുവെന്നും അതുകൊണ്ട് താൻ ബാൻഡിനോട് കടപ്പെട്ടിരിക്കുന്നു എന്നും സെയ്ൻ പറഞ്ഞു.

ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സെയ്ൻമാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് പിൻമാറിയത് അടുത്തിടെയായിരുന്നു. തന്റെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണ് താൻ ബാൻഡിൽ നിന്ന് പിൻമാറിയത് എന്നാണ് താരം പറഞ്ഞിരുന്നത്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന ബാൻഡാണ് വൺ ഡയറക്ഷൻ. ബീറ്റീൽസിന് ശേഷം ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച ബോയ്സ് ബാൻഡ് എന്ന് പേരെടുത്ത സംഘംത്തിന് ലോകത്താകെമാനം ആരാധകരുണ്ട്.

2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഇപ്പോൾ പുറത്തിറക്കിയ ഫോർ എന്നീ ആൽബങ്ങൾ ബാൻഡ് പുറത്തിറക്കിയിട്ടുണ്ട്. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.