ജർമ്മൻ ഡിജെയും പോപ്പ് താരം സെലീന ഗോമസിന്റെ കാമുകനുമായ സെഡ്ഡിന്റെ പുതിയ ആൽബം മെയ് യിൽ പുറത്തിറങ്ങും. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടതാണീ വിവരം ആൽബത്തിന്റെ കവർഫോട്ടോയും സെഡ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012 ൽ പുറത്തിറക്കിയ ക്ലാരിറ്റിക്ക് ശേഷം സെഡ് പുറത്തിറക്കുന്ന ആൽബമാണ് ട്രൂ കളേഴ്സ്. ആൽബത്തിലെ ആദ്യ സിംഗിളായ ഐ വാണ്ട് യു ടു നോ നേരത്തെ പുറത്തിറങ്ങിയിരുന്നു. സെലീന പാടിയ ഐ വാണ്ട് യു ടു നോ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനമാണ്. ഇതുവരെ 1.9 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.
റഷ്യൻ– ജർമ്മൻ ഡിജെയായ സെഡ് ക്ലാരിറ്റി എന്ന ആദ്യ ഗാനത്തിലൂടെയാണ് പ്രശസ്തനാവുന്നത്. ബെസ്റ്റ് ഡാൻസ് റിക്കൊർഡിനുള്ള ഗ്രാമി പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ആൽബമാണ് ക്ലാരിറ്റി. ജെസ്റ്റിൻ ബീബറുടെ ആദ്യ കാമുകി സെലീന ഗോമസുമായുള്ള ബന്ധമാണ് സെഡിനെ കൂടുതൽ പ്രശസ്തിയിലെത്തിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.