Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബിൾ ബാരലിൽ ശബരീഷ് വർമ്മ എഴുതി, പാടിയ ഗാനം

Shabareesh Varma -Selfie Song

പ്രേമം എന്ന സിനിമയുടെയും അതിലെ ഗാനങ്ങളുടെയും അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രേമം സിനിമ ഹിറ്റായതോടെ അതിലെ ഗായകന്റെ വേഷം ചെയ്ത ശബരീഷ്​വർമ്മയുടെ ഗാനങ്ങളും അതീവ പ്രാധാന്യം ലഭിച്ചു. നേരത്തെ ‘പിസ്ത’ ഗാനത്തിലൂടെയാണു ശബരീഷ് ശ്രദ്ധിക്കപ്പെടുന്നത്. പിസ്ത ഗാനം ജഗതി ശ്രീകുമാറിന്റെ സംഭാവനയാണെങ്കിലും അതിൽ വരികൾ എഴുതിച്ചേർക്കുകയും പാടുകയും ചെയ്തതു ശബരീഷായിരുന്നു. രാജേഷ് മുരുകേശനായിരുന്നു സംഗീതം.

പ്രേമത്തിൽ ശബരീഷ് ഏഴു പാട്ടുകൾ എഴുതുകയും അഞ്ച് പാട്ടുകൾ പാടുകയും ചെയ്തു. ഈ പാട്ടുകൾ ഏറെ പ്രശംസ നേടിയതും ഏറെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായി. അതിനാൽ തന്നെ ശബരീഷിന്റെ അടുത്ത ഗാനം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ തന്നെ കാത്തിരുന്നു. ഓണത്തിന് റിലീസായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിൽ ശബരീഷ് വർമ്മയുടെ ഗാനമെത്തിയിരിക്കുകയാണ്. ഡബിൾ ബാരലിലെ സെൽഫി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ശബരീഷും കെ എസ് കൃഷ്ണനും ചേർന്നാണ്. ഈ ഗാനത്തിന്റെ ആലാപനത്തിൽ ഇവർ രണ്ടുപേർക്കുമൊപ്പം സംഗീത സംവിധായകൻ പ്രശാന്ത് പിള്ള കൂടി ചേരുന്നു.

Selfie Song

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മൾട്ടിസ്റ്റാറർ ചിത്രമാണ് ഡബിൾ ബാരൽ. ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, തമിഴ് താരം ആര്യ, ഇന്ദ്രജിത്, ആസിഫ് അലി, സണ്ണി വെയിൻ, സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി, ഇഷ ഷർവാണി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർക്കൊപ്പം ആമേൻ മൂവി മോണസ്ട്രിയുടെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.