Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'റഹ്മാനിസ'ത്തിൽ അന്ന് സുജാതപെട്ട പാട്

sujatha-rahman

ഓരോ പാട്ടിനും കാണും ഒരു ഓർമ. പല കാലഘട്ടങ്ങളിൽ പല സന്ദർഭങ്ങളിലായിരിക്കും അവ ഒഴുകിയെത്തുക. പ്രണയത്തിന്റെയോ ആനന്ദത്തിന്റെയോ അല്ലെങ്കില്‍ വിരഹത്തിന്റെയോ ഭാവമാകാം. കാറ്റ് പറയുന്നതും അരുവി പറയുന്നതും എല്ലാ പ്രണയമാണോ എന്ന് മനസ്സിനോട് ചോദിക്കുകയാണ് ഒരു പ്രണയിനി. മോഹം തോന്നിയ നാളുമുതലാണ് സ്വപ്നം കണ്ടു തുടങ്ങിയത്. നിന്നെ കാണുവരും പ്രണയം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെ പ്രണയത്തെ പ്രവചിക്കുകയാണ് അവള്‍. 

1993ൽ പുറത്തിറങ്ങിയ 'പുതിയ മുഖം' എന്ന ചിത്രത്തിൽ ഒരു ഗാനമുണ്ട്. 'നീട്ര് ഇല്ലാത മാറ്റ്രെം'... എ ആർ റഹ്മാന്റെ മാസ്മരിക സംഗീതം. സുജാതയുടെ സുന്ദര ശബ്ദം. രേവതിയുടെ പ്രണയഭാവം. മനോഹര ദൃശ്യങ്ങൾ.. അങ്ങനെ നിരവധി ഘടകങ്ങളാണ് ഈ ഗാനത്തെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാക്കിയത്. വർഷങ്ങൾക്കിപ്പുറവും പലരുടെയും ചുണ്ടിലുണ്ട് ഈ വരികൾ. ഇപ്പോൾ ഈ ഗാനത്തിന്റെ റെക്കോർ‍ഡിങ് സമയത്തെ ഓർമ പങ്കുവെക്കുകയാണ് ഗായിക സുജാത.

പാട്ടിലെ 'കാതൽ സുവൈ' എന്ന വരി ആവർത്തിച്ച് പാടുന്നതിന്റെ വിഡിയോ സുജാത ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. എത്രതവണ പാടിയാലാണ് ഒരു ഗാനം നമ്മൾ കേള്‍ക്കും വിധം എത്തുന്നത്. ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസിലാക്കാൻ ഈ റെക്കോർഡിങ് വിഡിയോ ഉപകരിക്കുമെന്ന് പറഞ്ഞാണ് വിഡിയോ സുജാത ഷെയർ ചെയ്തത്.  ഇത് ക്യാമറയിൽ പകർത്തിയവർക്ക് നന്ദിയുണ്ടെന്നും സുജാത ഫെയ്സ് ബുക്കില്‍ കുറിച്ചു