Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗതി ചേട്ടന്റെ മുഖത്ത് ഞാൻ മീൻ വെള്ളം ഒഴിച്ചു; അന്ന് കൽപന പറഞ്ഞത്...!

kalpana

'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളി മാനേ...' 

മലയാളിയുടെ മനസ്സിൽ എന്നും തെളിമയോടെ നിൽക്കുന്ന ഗാനങ്ങളിലൊന്നാണിത്. ഈ പാട്ടുകേൾക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ഈ ഗാനവും അനശ്വര നടി കൽപനയും തമ്മിൽ ഒരു ബന്ധമുണ്ട്. 

മാലിനി നദിയിൽ കണ്ണാടി നോക്കും എന്ന ഗാനവും തന്റെ സിനിമാ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് ഒരിക്കൽ കൽപന പറഞ്ഞു. ആർദ്രം എന്ന ചിത്രത്തിൽ ജഗതിയും കൽപനയും ചേർന്നു മനോഹരമാക്കിയ കോമഡി രംഗത്തിന്റെ പിറവിയെ പറ്റി സംസാരിക്കുകയായിരുന്നു കൽപന. മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളി മാനേ എന്ന ഗാനം കേള്‍ക്കുമ്പോൾ ആദ്യം ഓർമവരിക ഈ രംഗവും ജഗതിയയെയും ആണെന്നും കൽപ്പന ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു

കൽപനയുടെ വാക്കുകൾ ഇങ്ങനെ: ' ഈ പാട്ട് കേൾക്കുമ്പോൾ പെട്ടന്ന് ഓർമവരിക ജഗതി ചേട്ടനെയാണ്. ആർദ്രം എന്ന സിനിമയിൽ ഒരു രംഗമുണ്ട്. മീൻ കഴുകി കൊണ്ടിരിക്കുമ്പോൾ ജഗതി ചേട്ടൻ വരും. എന്നിട്ട് മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളി മാനേ എന്ന പാട്ടുപാടും. അപ്പോൾ ഞാൻ ഈ മീന്‍വെള്ളമെടുത്ത് അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒഴിക്കും. ചട്ടിയോടെ എടുത്ത് ഒഴിച്ചിട്ടു പറയും, ആരോടും പോയ് പറയരുതീ കഥ ഡൈമാ, പൊന്നു ഡൈമാ. ഇതായിരുന്നു രംഗം. ഈ രംഗമാണ് എപ്പോഴും എനിക്ക് ഓർമവരിക.'

1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചിത്രത്തിലേതാണ് മാലിനി നദിയിൽ കണ്ണാടി നോക്കും എന്ന ഗാനം. വയലാറിന്റെ വരികൾക്കു ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. യേശുദാസും സുശീലയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

ശരിക്കും മീൻവെള്ളം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഒഴിച്ചത്. ജഗതിയെപോലെ അത്രയും സമർപ്പണ ബോധത്തോടെ അഭിനയിക്കുന്ന ഒരു ആർട്ടിസ്റ്റിനെ കണ്ടിട്ടില്ലെന്നും കൽപന പറഞ്ഞു. ഷോട്ടിനു വന്നാൽ ചെളിയാണോ ചാണകമാണോ മീൻവെള്ളമാണോ എന്നൊന്നും ജഗതി ഓർക്കാറില്ലെന്നും കൽപ്പന കൂട്ടിച്ചേർത്തു.